ഇതരസമുദായക്കാരനെ പ്രണയിച്ച മകളെ അച്ഛന്‍ കനാലില്‍ തള്ളിയിട്ടു; പെണ്‍കുട്ടിക്കായി തിരച്ചില്‍


സിനിമ കാണാനായാണ് ഇയാള്‍ മകളുമായി പുറത്തുപോയത്. സമയംവൈകിയതിനാല്‍ സിനിമ കാണാനായില്ല.

പ്രതീകാത്മക ചിത്രം | AP

ബെംഗളൂരു: ഇതരസമുദായക്കാരനായ യുവാവിനെ പ്രണയിച്ച മകളെ അച്ഛന്‍ കനാലില്‍ തള്ളിയിട്ടു. പെണ്‍കുട്ടിക്കുവേണ്ടി തിരച്ചില്‍ തുടങ്ങി. കര്‍ണാടകയിലെ ബല്ലാരിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്‍ ഓംകാര്‍ ഗൗഡയെ ബല്ലാരി കുഡത്തിനി പോലീസ് അറസ്റ്റുചെയ്തു. കുഡത്തിനി ടൗണിലെ കനാലില്‍ മകളെ തള്ളിയിട്ടതായി ഇയാള്‍ മൊഴിനല്‍കിയെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞമാസം 31-നാണ് സംഭവം. സിനിമ കാണാനായാണ് ഇയാള്‍ മകളുമായി പുറത്തുപോയത്. സമയംവൈകിയതിനാല്‍ സിനിമ കാണാനായില്ല. തിരിച്ചുവരുമ്പോള്‍ മകളെ കനാലിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും വെള്ളത്തിലേക്ക് തള്ളിയിടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പലതവണ വിലക്കിയിട്ടും പെണ്‍കുട്ടി പ്രണയത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറാകാത്തതാണ് കനാലില്‍ തള്ളിയിടാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.



ഇതിനുശേഷം ഇയാള്‍ തിരുപ്പതിയിലേക്ക് കടന്നു. ഓംകാര്‍ ഗൗഡയെയും മകളെയും കാണാനില്ലെന്നുകാണിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുകയായിരുന്നു. ചൊവ്വാഴ്ച തിരിച്ചെത്തിയ ഇയാളെ പോലീസ് അറസ്റ്റുചെയ്തു. തുടര്‍ന്ന്, ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിക്കായി കനാലില്‍ തിരച്ചിലാരംഭിക്കുകയായിരുന്നു.

Content Highlights: man pushes daughter into canal in karnataka


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented