ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 28 വർഷം കഠിനതടവ്


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം : ആറു വയസ്സുള്ള ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ പൂന്തുറ സ്വദേശി സെല്‍ജി(23)യെ കോടതി 28 വര്‍ഷവും ആറ് മാസവും കഠിനതടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി ആര്‍. ജയകൃഷ്ണന്റേതാണ് ഉത്തരവ്. 2017 ഓഗസ്റ്റ് മുതല്‍ 2018 ഏപ്രില്‍ വരെയുള്ള ഒന്‍പത് മാസത്തിനിടെയാണ് കുട്ടിയെ പലവട്ടം പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ ഉപദ്രവിച്ചത്. ഇടയ്ക്ക് കുട്ടിയുടെ കാല്‍ ബൈക്കിന്റെ സൈലന്‍സര്‍ വച്ച് പൊള്ളിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗത്തെ മുറിവ് ശ്രദ്ധയില്‍പ്പെട്ട അമ്മ കാര്യം തിരക്കിയപ്പോഴാണ് കുട്ടി അക്രമത്തിന്റെ വിവരം പറഞ്ഞത്.

പ്രതി പിഴത്തുക ഒടുക്കിയാല്‍ അത് കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കുട്ടിക്ക് സര്‍ക്കാര്‍ സഹായനിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി.

Content Highlights: man punished for 28 years of imprisonment in Rape case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section




Most Commented