പ്രതീകാത്മകചിത്രം| Photo: REUTERS
ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടിയാണെന്ന് പരിചയപ്പെടുത്തി ചാറ്റ് ചെയ്ത യുവാവിന്റെ വീടിന് മുന്നിലെത്തി വെടിയുതിര്‍ത്ത് 17-കാരന്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗൗതംപുരിയില്‍ താമസിക്കുന്ന 19-കാരന്റെ വീടിന് മുന്നിലാണ് 17-കാരനും സംഘവും വെടിയുതിര്‍ത്ത് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ 17-കാരനെയും സുഹൃത്തുക്കളായ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. 17-കാരനും കൂട്ടാളികളും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും പിന്നാലെ വീടിനുമുന്നില്‍വെച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്തെന്നുമായിരുന്നു ഗൗതംപുരി സ്വദേശിയായ 19-കാരന്റെ പരാതി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് സംഘം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും കൂട്ടാളികളായ മൂന്ന് യുവാക്കളെയും പിടികൂടുകയായിരുന്നു.
17-കാരനെ ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് ചെയ്ത് കബളിപ്പിച്ചതാണ് ഭീഷണിക്കും വെടിവെപ്പിനും കാരണമായതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം ഐ.ഡി.യില്നിന്ന് 17-കാരന് നേരത്തെ ഫോളാ റിക്വസ്റ്റ് ലഭിച്ചിരുന്നു. പെണ്‍കുട്ടിയാണെന്ന് കരുതി ഏറെക്കാലം ചാറ്റിങ്ങും തുടര്‍ന്നു. അടുത്തിടെയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ പേരില്‍ ഇന്‍സ്റ്റഗ്രാം ഐ.ഡി.യുണ്ടാക്കി കബളിപ്പിക്കുകയാണെന്ന് 17-കാരന് തിരിച്ചറിഞ്ഞത്. ഇതോടെ പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയും നാടന്‍ തോക്ക് സംഘടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കൂട്ടാളികളുമായെത്തി 19-കാരനെ ഭീഷണിപ്പെടുത്തുകയും വീടിന് മുന്നില്‍വെച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളില്‍നിന്ന് പോലീസ് സംഘം തോക്ക് കണ്ടെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് തിരകളും കണ്ടെത്തി.
Content Highlights: man posed as girl and chat with minor boy later 17 year old boy opened fire at his residence
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..