തൊടുപുഴയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍


By ജെയിന്‍ എസ്. രാജു| മാതൃഭൂമി ന്യൂസ് 

1 min read
Read later
Print
Share

ഷാജഹാൻ | Image Courtesy: Mathrubhumi news screengrab

തൊടുപുഴ: വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമം. തൊടുപുഴയിലാണ് സംഭവം. നിയമവിദ്യാര്‍ഥിനിയ്ക്കു നേരെയാണ് അതിക്രമം നടന്നത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ പ്രതി ഷാജഹാനെ പോലീസ് പിടികൂടി.

പെണ്‍കുട്ടിയും ഷാജഹാനും ഫോര്‍ട്ട് കൊച്ചി സ്വദേശികളാണ്. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഇവരുടെ വിവാഹവും ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇതിനിടെ ഷാജഹാന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇതോടെ നിയമവിദ്യാര്‍ഥിനിയോട് ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ഷാജഹാന്‍ ആവശ്യപ്പെട്ടു. പിന്നാലെ പെണ്‍കുട്ടിയും കുടുംബവും വിവാഹത്തില്‍നിന്ന് പിന്മാറി.

എന്നാല്‍ കഴിഞ്ഞ ആറുമാസത്തിനിടെ ഷാജഹാന്റെ പുതിയ പ്രണയം തകര്‍ന്നു. ഇതോടെ പഴയബന്ധം പുനഃസ്ഥാപിക്കാന്‍ ഷാജഹാന്‍ ശ്രമിച്ചു. എന്നാല്‍ നിയമവിദ്യാര്‍ഥിനി ഇതിന് വിസമ്മതിച്ചു. ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ഷാജഹാന്‍ തൊടുപുഴ-വെങ്ങല്ലൂര്‍ ബൈപാസില്‍ എത്തിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി താമസിക്കുന്ന മുറിയിലേക്ക് തനിക്കും വരണമെന്ന് ഷാജഹാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇതിന് സമ്മതിച്ചില്ല. ഇതിനിടെയാണ് ഷാജഹാന്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഇയാള്‍ തട്ടിയെടുത്ത് ഓടുകയും ചെയ്തു. പെണ്‍കുട്ടി മറ്റാരുമായെങ്കിലും അടുപ്പത്തിലാണോ എന്ന് പരിശോധിക്കാനായിരുന്നു ഇത്. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട ഷാജഹാനെ ഫോര്‍ട്ട് കൊച്ചിയില്‍നിന്നാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്റ്റേഷനിലെത്തിച്ച ഷാജഹാനെ കോടതിയില്‍ ഹാജരാക്കുന്നത് അടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Content Highlights: man points knife on girls neck as she rejected his marriage proposal arrested

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amboori rakhi murder case

3 min

'അവളുടെ പിറന്നാൾ ദിനത്തിൽ വിധിവന്നു'; രഹസ്യമായി താലികെട്ടിയ കാമുകനുൾപ്പെടെ മൂന്നുപേർക്ക് ജീവപര്യന്തം

Jun 9, 2023


MUMBAI LIVE IN PARTNER MURDER CASE

1 min

HIV ബാധിതന്‍, ഇതുവരെ സരസ്വതിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് പ്രതിയുടെ മൊഴി

Jun 9, 2023


MUMBAI LIVE IN PARTNER MURDER CASE

1 min

പരിചയം റേഷന്‍കടയില്‍വെച്ച്‌, യുവതി പറഞ്ഞത് ഒപ്പമുള്ളത്‌ അമ്മാവനെന്ന്; ശരീരഭാഗങ്ങള്‍ മിക്സിയിൽ ചതച്ചു

Jun 9, 2023

Most Commented