ഭക്ഷണമുണ്ടാക്കാന്‍ വൈകി, ഭാര്യയെ തവ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


പ്രതീകാത്മക ചിത്രം | Photo: PTI

നോയിഡ: ഭക്ഷണമുണ്ടാക്കാന്‍ വൈകിയതിലെ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ യുവാവ് തവ ഉപയോഗിത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. സെക്ടര്‍ 66ലെ വാടക കെട്ടിടത്തിലാണ് 37കാരനായ അനുജ് കുമാറും ഭാര്യ ഖുഷ്ബുവും താമസിച്ചിരുന്നത്.

ബിഹാര്‍ സ്വദേശികളാണ് ഇരുവരും. അനുജ് ഇവിടെ ഓട്ടോ ഡ്രൈവറായിരുന്നു. തിങ്കളാഴ്ച രാത്രിയിലെ ഭക്ഷണം പാകം ചെയ്യുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം. അഞ്ച് വയസ് പ്രായമുള്ള മകനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.

കൊലപാതകം നടന്ന വിവരം സമീപവാസികളാണ് തങ്ങളെ അറിയിച്ചതെന്ന് ഫേസ് 3 പോലീസ് സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്ന വിജയ് കുമാര്‍ പറഞ്ഞു. പ്രതി അനുജിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

സെക്ടര്‍ 59 മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.

Content Highlights: husband, wife, murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022

Most Commented