ഭാര്യയുടെ ഗര്‍ഭം അലസാതിരിക്കാന്‍ അയൽപക്കത്തെ 7 വയസുകാരിയെ ബലിനല്‍കി; യുവാവ് അറസ്റ്റിൽ


1 min read
Read later
Print
Share

Representational Image

കൊല്‍ക്കത്ത: ഗര്‍ഭിണിയായ ഭാര്യ പൂര്‍ണആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ അയല്‍പക്കത്തെ ഏഴുവയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്. സംഭവത്തിൽ അലോക് കുമാർ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമബംഗാളിലെ തില്‍ജലയിൽ ഞായറാഴ്ചയാണ് സംഭവം. മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം ഇയാൾ പെണ്‍കുട്ടിയെ ബലി നല്‍കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തുടർച്ചയായി ഭാര്യയുടെ ഗർഭം അലസിയതിനെ തുടർന്ന് അലോക് കുമാർ മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. തുടർന്ന് മന്ത്രവാദിയുടെ നിര്‍ദേശമനുസരിച്ച് ഇയാള്‍ അയൽവാസിയായ കുട്ടിയെ ബലി നല്‍കുകയായിരുന്നു. ബിഹാര്‍ സ്വദേശിയാണ് പ്രതി അലോക് കുമാർ.

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ കെട്ടിടപരിസരത്തുനിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന്റെ സൂചനകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നെന്നും കുട്ടി ലൈംഗികപീഡനത്തിന് ഇരയായോ എന്നകാര്യവും പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാർ പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.


Content Highlights: Man kills neighbour's child, to avoid wife having another miscarriage, Human sacrifice, Kolkata

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
p musammil

തൊടുപുഴയില്‍ KSRTC ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

Jun 1, 2023


kannur train fire

2 min

തർക്കത്തിന് പിന്നാലെ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശി?; പ്രതിക്ക് മാനസികപ്രശ്‌നമുണ്ടെന്നും സൂചന

Jun 1, 2023


woman

1 min

ബലാത്സംഗം, മതംമാറാനും പേര് മാറ്റാനും നിര്‍ബന്ധിച്ചു; മോഡലിന്റെ പരാതിയില്‍ യുവാവിനെതിരേ കേസ്

May 31, 2023

Most Commented