പ്രതീകാത്മക ചിത്രം | Mathrubhumi
ഗാസിയാബാദ്: അയല്‍ക്കാരനെ കമ്പി വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സാഹിബബാദ് സ്വദേശി സുരാജി(22)നെയാണ് അയല്‍ക്കാരനായ രാജ്കുമാറിനെ(25) കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സുരാജിന്റെ മാതാപിതാക്കളെയും പോലീസ് പിടികൂടിയിട്ടുണ്ട്.
തന്റെ അമ്മയുമായി രാജ്കുമാറിന് രഹസ്യബന്ധമുണ്ടെന്ന സുരാജിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച രാജ്കുമാറിന്റെ വീട്ടിലെത്തിയ പ്രതി, തന്റെ അമ്മയുമായി രഹസ്യബന്ധമുണ്ടോയെന്ന് നേരിട്ട് ചോദിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് മടങ്ങിപ്പോയ പ്രതി ഇരുമ്പ് വടിയുമായി തിരികെ എത്തി രാജ്കുമാറിനെ ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ രാജ്കുമാറിനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ യുവാവ് ഞായറാഴ്ച വൈകിട്ടോടെ മരിച്ചു. തുടര്‍ന്നാണ് കൊലക്കുറ്റം ചുമത്തി സുരാജിനെ പോലീസ് പിടികൂടിയത്. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന സുരാജിന്റെ മാതാപിതാക്കളായ രാജാറാം(46) ഫൂല്‍മതി(45) എന്നിവരും കേസില്‍ പ്രതികളാണെന്നും പോലീസ് പറഞ്ഞു. രാജ്കുമാറിനെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
Content Highlights: man kills neighbor over suspicion of illicit relationship with his mother
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..