വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചു; യുവതിയെ കഴുത്തുഞെരിച്ചു കൊന്ന് കത്തിച്ചു, പിന്നെ കുഴിച്ചുമൂടി


പ്രതീകാത്മക ചിത്രം

ലുധിയാന: പഞ്ചാബില്‍ യുവതിയെ കൊലപ്പെടുത്തി കത്തിച്ച ശേഷം കാലിത്തൊഴുത്തില്‍ കുഴിച്ചുമൂടി സുഹൃത്തും സംഘവും. ജസ്പീന്ദര്‍ കൗര്‍ എന്ന യുവതിയെയാണ് സുഹൃത്ത് പരംപ്രീത് സിങ്ങും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സുഹൃത്തിനെയും സംഘത്തിലുണ്ടായിരുന്ന മൂന്നുപേരെയും ലുധിയാന പോലീസ് അറസ്റ്റ് ചെയ്തു. പരംപ്രീതിനോടൊപ്പം ജീവിക്കാന്‍ വീട്ടില്‍നിന്ന് പണവും ആഭരണങ്ങളുമായി ഒളിച്ചോടി വന്നതായിരുന്നു യുവതി. ഇവര്‍ തമ്മിലുള്ള തര്‍ക്കം ഒടുവില്‍ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

ഇരുപത്തിനാലുകാരിയായ ജസ്പീന്ദറും ഇരുപത്തൊന്നുകാരനായ പരംപ്രീത് സിങ്ങും തമ്മില്‍ നേരത്തേ ഇഷ്ടത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. ഇരുവരും ബന്ധുക്കളുമായിരുന്നു. ബന്ധം വളര്‍ന്നതോടെ ജസ്പീന്ദര്‍ പരംപ്രീതിനോട് തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു. പരംപ്രീത് അതിന് തയ്യാറായില്ല. ജസ്പീന്ദറിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പരംപ്രീത് ആരോപിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 24-ന് ജസ്പീന്ദര്‍ പണവും ആഭരണങ്ങളുമായി വീട്ടില്‍നിന്നിറങ്ങി പരംപ്രീതിന് അടുത്തെത്തി. തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടെങ്കിലും പരംപ്രീത് വിസമ്മതിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് തര്‍ക്കം മുറുകിയതോടെ ജസ്പീന്ദറിന്‍റെ ദുപ്പട്ടയെടുത്ത് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മരണം ഉറപ്പാക്കിയതിനു പിന്നാലെ മൃതദേഹം അടുത്തുള്ള സുധാര്‍ കനാലില്‍ ഒഴുക്കി. പരംപ്രീത് ഇതിനായി സഹോദരന്‍ ഭവ്പ്രീത് സിങ്ങിന്റെയും രണ്ട് സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് മൃതദേഹം കനാലില്‍ തള്ളിയത്. എന്നാല്‍ കനാലില്‍ ഒഴുക്ക് കുറവായതിനാല്‍ മൃതദേഹം അവിടെനിന്നെടുത്ത് കത്തിക്കാന്‍ ധാരണയായി. തുടര്‍ന്ന് പരംപ്രീതിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കാലിത്തൊഴുത്തിനടുത്തുവെച്ച് മൃതദേഹം കത്തിച്ചു. എന്നാല്‍ മൃതദേഹം പൂര്‍ണമായി കത്തിയില്ല. പിന്നാലെ ജെ.സി.ബി. വാടകയ്ക്കെടുത്ത് കാലിത്തൊഴുത്തിന് സമീപം കുഴിയെടുത്ത ശേഷം അതില്‍ കുഴിച്ചുമൂടുകയായിരുന്നു. ചത്ത കുതിരയെ കുഴിച്ചിടാന്‍ കുഴിയെടുക്കുന്നുവെന്നാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നത്. പിന്നീട് മൃതദേഹം പോലീസ് ഇവിടെനിന്ന് കണ്ടെടുത്തു.

ജസ്പീന്ദർ വീട്ടില്‍നിന്ന് പണവും സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞെന്ന് ചൂണ്ടിക്കാട്ടി നവംബര്‍ 24-ന് കുടുംബം ഹാത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ഇത് വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. അതേസമയം, കൊലപാതക വിവരം പ്രതിയായ പരംപ്രീതിന്റെ അച്ഛന്‍ തന്നെയാണ് ജസ്പീന്ദറിന്റെ കുടുംബത്തെ അറിയിച്ചതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് കുടുംബം പരാതി നല്‍കിയെന്നും അതുപ്രകാരം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയെന്നും പോലീസ് പറയുന്നു.

Content Highlights: man kills girlfriend, buries her body in stud farm in punjab


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented