വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കി; ഭക്ഷണം നൽകാൻ വൈകിയതിന് മകളെ പിതാവ് ബ്ലേഡുപയോഗിച്ച് കൊലപ്പെടുത്തി


സെപ്തംബർ നാലിന് രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം | Photo: AFP

മുസാഫർ നഗർ: ഉത്തർപ്രദേശിൽ ഭക്ഷണം നൽകാൻ വൈകിയതിന് പിതാവ് മകളെ കൊലപ്പെടുത്തി. ഹപുർ ജില്ലിയിലെ ബാബുഗഡിലാണ് സംഭവം. 22കാരിയായ മകൾ രേഷ്മയെ കൊലപ്പെടുത്തിയ പിതാവ് മുഹമ്മദ് ഫരീയാദിനെ (55) ഉത്തർപ്രദേശ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.

ആറു മക്കളുടെ പിതാവായിരുന്നു ഫരിയാദ്. ഭക്ഷണം വിളമ്പാൻ വൈകിയതിനെ ചൊല്ലി 22കാരിയായ മകൾ രേഷ്മയുമായി ഇയാൾ വഴക്കിട്ടു. ഇത് തർക്കത്തിൽ കലാശിക്കുകയായിരുന്നുവെന്ന് അയൽവാസികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സെപ്തംബർ നാലിന് രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.

തർക്കത്തിനിടയിൽ പിതാവ് ബ്ലേഡ് ഉപയോഗിച്ച് മകളെ ആക്രമിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ രേഷ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവം അറിഞ്ഞ് എത്തിയ പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. ഐ.പി.സി. സെക്ഷൻ 302 പ്രകാരം ഇയാൾക്കെതിരെ ബാബുഗഡ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പ്രതിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുമെന്നും എ.എസ്.പി. മുകേഷ് ചന്ദ്ര പറഞ്ഞു.

Content Highlights: Man kills daughter for 'delay in serving food'


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented