കഴുത്ത് ഞെരിച്ചു, പോക്കറ്റില്‍ പൊട്ടിയ മുട്ടകള്‍; മോഷണത്തിനിടെ രക്ഷപ്പെട്ടയാളെ കൊന്നത് ഗൃഹനാഥന്‍


ജോസഫ് ധരിച്ചിരുന്ന കോട്ടിന്റെ പോക്കറ്റില്‍നിന്ന് കൈയുറകളും പൊട്ടിയ രണ്ട് മുട്ടകളും കണ്ടെത്തിയിരുന്നു. മൃതദേഹംകിടന്ന സ്ഥലത്തു നിന്ന് മൊട്ടത്തോടുകള്‍ ലഭിച്ചിരുന്നു. ഇതാണ് കൊല നടന്നത് മൃതദേഹം കിടന്നിടത്തുതന്നെയാണെന്ന് മനസ്സിലാക്കാന്‍ പോലീസിനെ സഹായിച്ചത്.

കൊല്ലപ്പെട്ട ജോസഫ്

നെടുങ്കണ്ടം: ഉടുമ്പന്‍ചോലക്ക് സമീപം ചെമ്മണ്ണാറില്‍ മോഷണത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നതിനെത്തുടര്‍ന്ന് ഓടി രക്ഷപ്പെട്ടയാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗൃഹനാഥന്‍ അറസ്റ്റില്‍. ചെമ്മണ്ണാര്‍ കൊന്നക്കപ്പറമ്പില്‍ രാജേന്ദ്രന്‍ (50)നെയാണ് ഉടുമ്പന്‍ചോല പോലീസ് അറസ്റ്റുചെയ്തത്. സേനാപതി വട്ടപ്പാറ വിരിക്കപ്പള്ളില്‍ ജോസഫ (56) ആണ് മരിച്ചത്.

മല്‍പ്പിടുത്തത്തിനിടെ പിന്നില്‍നിന്ന് ജോസഫിന്റെ കഴുത്തില്‍ രാജേന്ദ്രന്‍ കൈകൊണ്ട് ചുറ്റിപ്പിടിച്ച് ഞെരിച്ചുവെന്ന് പോലീസ് പറയുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടിലൂടെ കണ്ടെത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ രാജേന്ദ്രന്‍ ധരിച്ചിരുന്ന ചെളിപുരണ്ട മുണ്ട് വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. രാജേന്ദ്രന്റെ മുഖത്ത് ജോസഫ് കടിച്ച പാട് കോട്ടയം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് സര്‍ജന്‍ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഇത് ഒത്തുനോക്കുന്നതിനായി ജോസഫിന്റെ ഡെന്റല്‍ ഇംപ്രഷന്‍ ശേഖരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലാണ് രാജേന്ദ്രന്റെ വീട്ടില്‍ ജോസഫ് മോഷണത്തിന് കയറിയത്. അടുക്കളവാതില്‍ കുത്തിത്തുറന്നാണ് വീടിന് അകത്തുകടന്നത്. അടുക്കളവാതില്‍ അടയുന്നശബ്ദം കേട്ടാണ് രാജേന്ദ്രന്‍ എഴുന്നേറ്റ് ബഹളംവെച്ചത്. ഇത് കേട്ട് പിന്‍വാതിലിലൂടെ ജോസഫ് ഇറങ്ങി ഓടി. വീട്ടിലിരുന്ന സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടെന്ന ധാരണയില്‍ രാജേന്ദ്രനും പിന്നാലെ ഓടി.

റോഡിലെത്തിയ രാജേന്ദ്രന്‍ ഒരാള്‍ റോഡിലൂടെ നടന്നുപോകുന്നത് കണ്ടു. ശബ്ദമുണ്ടാക്കാതെ ഇയാളുടെ പിന്നാലെ എത്തിയ രാജേന്ദ്രന്‍ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെയാണ് ജോസഫ് മരിക്കുന്നത്. പിന്നീട് സമീപവാസികളെയും സുഹൃത്തുകളെയും രാജേന്ദ്രന്‍ ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ജോസഫ് ധരിച്ചിരുന്ന കോട്ടിന്റെ പോക്കറ്റില്‍നിന്ന് കൈയുറകളും പൊട്ടിയ രണ്ട് മുട്ടകളും കണ്ടെത്തിയിരുന്നു. മൃതദേഹംകിടന്ന സ്ഥലത്തു നിന്ന് മൊട്ടത്തോടുകള്‍ ലഭിച്ചിരുന്നു. ഇതാണ് കൊല നടന്നത് മൃതദേഹം കിടന്നിടത്തുതന്നെയാണെന്ന് മനസ്സിലാക്കാന്‍ പോലീസിനെ സഹായിച്ചത്.

ജില്ല പോലീസ് മേധാവി ആര്‍. കറുപ്പുസ്വാമി നിയോഗിച്ച കട്ടപ്പന ഡിവൈ.എസ്.പി. നിഷാദ് മോന്‍, ഉടുമ്പന്‍ചോല സി.ഐ. ഫിലിപ്പ് സാം, നെടുങ്കണ്ടം സി.ഐ. ബി.എസ്. ബിനു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

മണിക്കൂറുകള്‍ക്കകം കൊലപാതകമെന്ന് ഉറപ്പിച്ചു, പ്രതിയും പിടിയിലായി...

നെടുങ്കണ്ടം: മോഷണത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നതിനെത്തുടര്‍ന്ന് ഓടിരക്ഷപ്പെട്ട ആളെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് മണിക്കൂറുകള്‍ക്കകം ഉറപ്പിച്ച് പോലീസ്. സംഭവ സ്ഥലത്ത് ആദ്യമെത്തിയ നെടുങ്കണ്ടം സി.ഐ. ബി.എസ്.ബിനുവും പിന്നാലെയെത്തിയ ഉടുമ്പന്‍ചോല സി.ഐ. ഫിലിപ്പ് സാമും ചേര്‍ന്ന് നടത്തിയ ചടുലമായ അന്വേഷണമാണ് പ്രതി രാജേന്ദ്രനാണെന്ന വസ്തുത വെളിച്ചത്ത് കൊണ്ടുവന്നത്.

ഉടുമ്പന്‍ചോല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തെക്കുറിച്ച് അറിയുമ്പോള്‍ സി.ഐ. ഫിലിപ്പ് സാം ഒരു കേസുമായി ബന്ധപ്പെട്ട കോടതി ഡ്യൂട്ടിക്കായി പാലക്കാട്ടേക്കുള്ള യാത്രയിലായിരുന്നു. ഉടന്‍തന്നെ തിരിച്ച അദ്ദേഹം മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്കാണ് നേരേ എത്തിയത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം നെടുങ്കണ്ടം സി.ഐ. ബി.എസ്.ബിനുവും ചെമ്മണ്ണാറില്‍ എത്തിയിരുന്നു. മൃതദേഹം ആദ്യമായി കണ്ട നാട്ടുകാരെല്ലാം സ്ഥലത്തുണ്ടായിരുന്നത് പോലീസിന് ഗുണകരമായി.

സി.ഐ. ബി.എസ്.ബിനു ഇവരെ സംഭവ സ്ഥലത്തുതന്നെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുന്നത്. മരിച്ച ജോസഫിനെ അവസാനമായി ജീവനോടെ കണ്ടത് രാജേന്ദ്രനാണെന്ന് രണ്ട് സി.ഐ.മാരും ചേര്‍ന്ന് ഉറപ്പിച്ചതോടെ പരിക്കേറ്റ് ആശുപത്രിയിലേക്കുപോയ രാജേന്ദ്രനെ കസ്റ്റഡിയിലെടുത്തു.

മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് തോന്നിയ ഓരോത്തുരെയും സ്റ്റേഷനിലെത്തിച്ച് പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്തു. ഇതില്‍നിന്ന് മല്‍പ്പിടുത്തത്തിനിടെ രാജേന്ദ്രനുണ്ടായ കൈപ്പിഴയാണ് കൊലപാതമെന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പുസ്വാമിയും കട്ടപ്പന ഡിവൈ.എസ്.പി. വി.എ.നിഷാദ്മോനും സ്ഥലത്തെത്തി നടത്തിയ വിലയിരുത്തലിലും സി.ഐ.മാരുടെ കണ്ടെത്തല്‍ പ്രായോഗികമാണെന്ന നിലപാടിലാണെത്തിയത്.

തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനുള്ള കാത്തിരിപ്പിലായിരുന്നു പോലീസ്. കൊലപാതകമാണെന്ന് വ്യക്തമായെങ്കിലും ശ്വാസം മുട്ടിയാണ് ജോസഫ് മരിച്ചതെന്ന് തെളിഞ്ഞത് പോസ്റ്റുമോര്‍ട്ടത്തിലാണ്. മല്‍പ്പിടുത്തത്തിനിടെ കഴുത്തിനേറ്റ പരിക്കുകളാണ് ശ്വാസംമുട്ടലിന് കാരണമായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രാജേന്ദ്രന്‍ കുറ്റം സമ്മതിച്ചത്.

കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടിയല്ല ജോസഫിന്റെ കഴുത്തില്‍ കൈകൊണ്ട് ചുറ്റിപ്പിടിച്ചതെന്നും സ്വര്‍ണം നഷ്ടപ്പെട്ടെന്ന ഭീതിയും ദേഷ്യവുമാണ് മല്‍പ്പിടുത്തത്തിലേക്ക് നയിച്ചതെന്നുമാണ് രാജേന്ദ്രന്‍ പോലീസിന് നല്‍കിയ മൊഴി.

ഉടുമ്പന്‍ചോല, നെടുങ്കണ്ടം സി.ഐ.മാരെ കൂടാതെ എസ്.ഐ. ഷിബു മോഹന്‍, എ.എസ്.ഐ. ബെന്നി, സനീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.


Content Highlights: man killed while theft attempt in nedumkandam idukki accused arrested

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented