പ്രണയം നിരസിച്ചതിന്‍റെ പേരില്‍ ക്രൂരത; യുവാവ് വിദ്യാർഥിനിയെ തീവണ്ടിക്കുമുന്നിൽ തള്ളിയിട്ട് കൊന്നു


സത്യ

ചെന്നൈ: പ്രണയം നിരസിച്ചതിന് രണ്ടാംവർഷ ബിരുദവിദ്യാർഥിനിയെ യുവാവ് സബർബൻ തീവണ്ടിക്കുമുന്നിൽ തള്ളിയിട്ടുകൊന്നു. ആദമ്പാക്കത്തെ മാണിക്കത്തിന്റെയും പോലീസ് കോൺസ്റ്റബിൾ രാമലക്ഷ്മിയുടെയും മകൾ സത്യ(19)യാണ് മരിച്ചത്. സെയ്‌ന്റ്‌തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30- ഓടെയാണ് സംഭവം.

ടി നഗറിലെ സ്വകാര്യകോളേജിൽ പോകാനായി തീവണ്ടിക്ക് കാത്തിരിക്കയായിരുന്നു സത്യ. പ്രണയാഭ്യർഥനയുമായി ശല്യംചെയ്യുന്ന ആദമ്പാക്കത്തെ സതീഷും (23) പിന്നാലെയെത്തി. പ്രണയാഭ്യർഥന നിരസിച്ചതിനെച്ചൊല്ലി ഇരുവരും തർക്കമായി. തുടർന്ന് സബർബൻ തീവണ്ടി സെയ്‌ന്റ്‌ തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലേക്കെത്തുമ്പോൾ സത്യയെ സതീഷ് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സത്യ സംഭവസ്ഥലത്ത് മരിച്ചു.സതീഷിനെ സ്റ്റേഷനിലുണ്ടായിരുന്ന മറ്റുയാത്രക്കാർ പിടികൂടാൻശ്രമിച്ചെങ്കിലും തള്ളിമാറ്റി രക്ഷപ്പെട്ടു. സതീഷ് പ്രണയാർഭ്യർഥനയുമായി ശല്യം ചെയ്യുന്നുവെന്ന് സത്യ മൂന്നാഴ്ചമുമ്പ് മാമ്പലം പോലീസിൽ പരാതി നൽകിയിരുന്നു.

സെയ്‌ന്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷൻ റെയിൽവേ സംരക്ഷണസേനയും താംബരം, മാമ്പലം പോലീസ് സ്റ്റേഷനിലെ പോലീസുകാരും സംഭവസ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ പോലീസ് കേസ് രജിസ്റ്റർചെയ്തു. സതീഷിനെ പിടികൂടാനായി ഏഴ് പോലീസ് സംഘങ്ങളെ നിയോഗിച്ചു. സതീഷ് ചെന്നൈ വിമാനത്താളത്തിലെ താത്കാലിക ജീവനക്കാരനാണ്.

പ്രണയം നിരസിച്ചതിന് ഐ.ടി. ജീവനക്കാരിയായ സ്വാതി എന്ന യുവതിയെ 2016-ൽ നുങ്കമ്പാക്കം റെയിൽവേ സ്റ്റേഷനിൽ രാംകുമാർ കുത്തിക്കൊന്നിരുന്നു. രാംകുമാറിനെ സി.സി.ടി.വി.ദൃശ്യങ്ങളുടെ സഹായത്തോടെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. എതാനും ദിവസങ്ങൾക്കുശേഷം ഇയാളെ ജയിലിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയിരുന്നു.

Content Highlights: man killed the student by pushing him in front of the train


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented