പങ്കാളിയെ വെട്ടിനുറുക്കി, കഷണങ്ങൾ സൂക്ഷിക്കാൻ പുതിയ ഫ്രിഡ്ജ്; ഉപേക്ഷിച്ചത് രാത്രി 2 മണിക്ക് ശേഷം


തന്നെ വിവാഹം കഴിക്കണമെന്ന് ശ്രദ്ധ അഹമ്മദിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. എന്നാൽ യുവതിയെ വിവാഹം കഴിക്കാൻ അഹമ്മദ് തയ്യാറായിരുന്നില്ല. മെയ് 18ന് ഇതേച്ചൊല്ലി ഇവർ തർക്കത്തിലേർപ്പെട്ടു. തുടർന്ന് ഇയാൾ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

ശ്രദ്ധയും അഫ്താബ് അഹമ്മദ് പൂനെവാലയും | Photo: https://www.instagram.com/thatshortrebel/

ന്യൂഡൽഹി: ഡൽഹിയിലെ അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ലിവിങ് ടുഗദര്‍ പങ്കാളിയായ യുവതിയെ വെട്ടിനുറുക്കി കാടുകളിലും മറ്റു പലഭാഗങ്ങളിലുമായി ഉപേക്ഷിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ക്രൂരകൃത്യത്തിന്റെ വിവരങ്ങൾ പുറത്തായത്.

ഡൽഹിയിലെ മെഹ്റൗളിയിലാണ് സംഭവം. ലിവിങ് ടുഗദര്‍ പങ്കാളിയായ ശ്രദ്ധ വാക്കർ (26) എന്ന യുവതിയേയാണ് അഫ്താബ് അഹമ്മദ് പൂനെവാല (28) എന്നയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ കഷണങ്ങളായി വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടർന്ന് വിവിധ ഭാഗങ്ങളിൽ പതിനെട്ട് ദിവസങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.ശ്രദ്ധ മുംബൈയില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്ത് വരുമ്പോഴാണ് യുവാവുമായി പരിചയത്തിലാകുന്നത്. ഇരുവരും ഡേറ്റിങ്ങിൽ ഏർപ്പെടുകയും തുടര്‍ന്ന് ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധം അംഗീകരിക്കാതെവന്നതോടെ ഇവര്‍ ഡല്‍ഹിയിലെ മെഹ്റൗളിയിലെ ഫ്‌ളാറ്റിലേക്ക് താമസംമാറി. ഇരുവരും ഈ ഫ്ലാറ്റിൽ താമിസിച്ചു വരികയായിരുന്നു. ഇടയ്ക്കിടയ്ക്ക് ഇരുവർക്കുമിടയിൽ തർക്കങ്ങളും ഉണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് ശ്രദ്ധ അഹമ്മദിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. എന്നാൽ യുവതിയെ വിവാഹം കഴിക്കാൻ അഹമ്മദ് തയ്യാറായിരുന്നില്ല.

മെയ് 18ന് ഇതേച്ചൊല്ലി ഇവർ തർക്കത്തിലേർപ്പെട്ടു. തുടർന്ന് ഇയാൾ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം 35 കഷണങ്ങളാക്കി കൊത്തിനുറുക്കി. ഇതു സൂക്ഷിക്കാൻ വേണ്ടി 300 ലിറ്റർ ശേഷിയുള്ള ഒരു ഫ്രിഡ്ജും ഇദ്ദേഹം വീട്ടിലേക്ക് വാങ്ങിയിരുന്നുവെന്നാണ് വിവരം. മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. കഷണങ്ങളായി സൂക്ഷിച്ച മൃതദേഹം പതിനെട്ടിടങ്ങളിലായിട്ടാണ് ഇയാൾ ഉപേക്ഷിച്ചത്. മൃതദേഹം ഉപേക്ഷിക്കാൻ വേണ്ടി ഇയാൾ തിരഞ്ഞെടുത്തത് അർദ്ധരാത്രിയായിരുന്നു. രാത്രി രണ്ടു മണി കഴിഞ്ഞാൽ ഇയാൾ ഓരോ കഷ്ണങ്ങളുമായി വീട്ടിൽ നിന്ന് പുറത്തിറങ്ങും. ഇത് കാടുകളിലടക്കം പതിനെട്ടിടങ്ങളിലായി നിക്ഷേപിക്കുകയായിരുന്നു. സംഭവത്തിൽ അവശിഷ്ടങ്ങൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ദിവസങ്ങളോളം യുവതിയെ കാണാതായപ്പോൾ സുഹൃത്ത് ശ്രദ്ധയുടെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായിട്ട് ശ്രദ്ധയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് സഹോദരനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കുന്നത്. നവംബർ എട്ടിന് ശ്രദ്ധയുടെ അച്ഛൻ വികാസ് മദൻ വാക്കർ ഡൽഹിൽ എത്തി ഫ്ലാറ്റ് സന്ദർശിച്ചപ്പോൾ അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് അദ്ദേഹം മെഹ്റൗളി പോലീസ് സ്റ്റേഷനിൽ മകളെ തട്ടിക്കൊണ്ടു പോയെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി. പരാതിയിൽ, തന്റെ പങ്കാളിയായ പൂനെവാല നിരന്തരം അടിക്കുന്നുവെന്ന കാര്യം ശ്രദ്ധവെളിപ്പെടുത്തിയിരുന്നുവെന്നും പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിവാഹം കഴിക്കണമെന്ന സമ്മർദ്ധത്തെത്തുടർന്നാണ് ശ്രദ്ധയെ അഹമ്മദ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

കാട്ടിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും ഇത് പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. പ്രതി പാചകക്കാരനായി പരിശീലനം ലഭിച്ചയാളാണെന്നും കൊലയ്ക്ക് ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു.

ഇയാളെ പോലീസ് കോടതിയിൽ ഹാജരാക്കി, അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പോലീസ്.

Content Highlights: Man Killed Partner In Delhi, Dumped Body Pieces At 2 am For 18 Days

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented