ലൈംഗികബന്ധത്തിന് വിസമ്മതിച്ചു, വീട്ടില്‍നിന്ന് ഇറക്കിവിട്ടു; പിന്നാലെ കാമുകിയെ കുത്തിക്കൊന്നു


Representational Image

ചെന്നൈ: ലൈംഗികബന്ധത്തിന് വിസമ്മതിച്ച കാമുകിയെ യുവാവ് കുത്തിക്കൊന്നു. ചെന്നൈ കുണ്ട്രത്തൂര്‍ സ്വദേശിയായ കണ്ണമ്മയെയാണ് കാമുകനായ രാജ(38) കൊലപ്പെടുത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.

കൊലപാതകത്തിന് ശേഷം വസ്ത്രത്തില്‍ ചോരപുരണ്ടനിലയില്‍ രാജയെ പോലീസ് സംഘം റോഡില്‍ കാണുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് യുവാവ് തന്നെ പോലീസ് സംഘത്തെ കണ്ണമ്മയുടെ വീട്ടിലെത്തിച്ച് മൃതദേഹം കാണിച്ചുനല്‍കുകയും ചെയ്തു.

സ്വകാര്യ കമ്പനിയിലെ തൊഴിലാളിയായ കണ്ണമ്മയും രാജയും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുണ്ട്രത്തൂരില്‍ വാടകവീട്ടിലാണ് കണ്ണമ്മ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി കാമുകനായ രാജ മദ്യപിച്ച്‌ ഇവിടെയെത്തി. തുടര്‍ന്ന് കാമുകിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. കണ്ണമ്മ ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കായി. വീട്ടില്‍നിന്നുള്ള ബഹളം കേട്ട് അയല്‍ക്കാരും സ്ഥലത്തെത്തി. തുടര്‍ന്ന് രാജയെ അയല്‍ക്കാര്‍ ഇടപെട്ട് കണ്ണമ്മയുടെ വീട്ടില്‍നിന്ന് തിരിച്ചയച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം രാജ വീണ്ടും കണ്ണമ്മയുടെ വീട്ടിലെത്തി. അയല്‍ക്കാരെല്ലാം ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം കാമുകിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി. തുടര്‍ന്ന് വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ട ശേഷം കാമുകിയെ കുത്തിക്കൊല്ലുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം ചോരപുരണ്ട വസ്ത്രമൊന്നും മാറ്റാതെ രാജ വീട്ടില്‍നിന്ന് മടങ്ങി. തുടര്‍ന്ന് കുണ്ട്രത്തൂരില്‍ റോഡരികില്‍ ഇരിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പട്രോളിങ് സംഘം ശ്രദ്ധിച്ചത്. ചോദ്യംചെയ്തതോടെ ഇയാള്‍ എല്ലാം തുറന്നുപറയുകയും പോലീസുകാര്‍ക്കൊപ്പം കുണ്ട്രത്തൂരിലെ വീട്ടിലെത്തി കണ്ണമ്മയുടെ മൃതദേഹം കാണിച്ചുനല്‍കുകയുമായിരുന്നു.

ചോരയില്‍ കുളിച്ചനിലയിലാണ് അര്‍ധനഗ്നമായ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ശരീരത്തില്‍ നിരവധി തവണ കുത്തേറ്റിട്ടുണ്ടെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത രാജയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Content Highlights: man killed lover in chennai for refusing sex


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented