വെട്ടേറ്റുവീണ അമ്മയ്ക്കരികെ ഒന്നരവയസ്സുകാരന്‍, നെഞ്ചുലയ്ക്കുന്ന കാഴ്ച; വിവാഹിതരായത് 3 വര്‍ഷം മുമ്പ്


ദീപിക, അവിനാഷ്

മണ്ണാര്‍ക്കാട്: പല്ലുതേക്കാതെ അച്ഛന്‍ മകനെ ഉമ്മവെക്കാന്‍ ശ്രമിച്ചത് ചോദ്യംചെയ്തതിനെത്തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവില്‍ യുവതി വെട്ടേറ്റുമരിച്ചു.

സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാരാകുറിശ്ശി കുണ്ടുകണ്ടത്ത് ചൊവ്വാഴ്ചരാവിലെ എട്ടുമണിയോടെയാണ് സംഭവം. കോയമ്പത്തൂര്‍ സ്വദേശിനി ദീപികയാണ് (28) കൊല്ലപ്പെട്ടത്. ബെംഗളൂരുവില്‍ വ്യോമസേനയിലെ സാങ്കേതിക വിഭാഗം ജീവനക്കാരനായ കാരാകുറിശ്ശി കുണ്ടുകണ്ടം വീട്ടില്‍ക്കാട്ടില്‍വീട്ടില്‍ അവിനാഷാണ് (30) പിടിയിലായത്. പല്ലുതേക്കാതെ മകനെ ഉമ്മവെച്ചത് ഭാര്യ ചോദ്യംചെയ്തതിലെ പ്രകോപനമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.

ദീപികയും അവിനാഷും മകന്‍ ഐവിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവിനാഷ് പല്ലുതേക്കാതെ ഒന്നരവയസ്സുള്ള മകന്‍ ഐവിനെ ഉമ്മവെക്കാന്‍ ശ്രമിക്കയും ദീപിക തടയുകയും ചെയ്‌തെന്ന് പോലീസ് പറയുന്നു. തുടര്‍ന്നുണ്ടായ വഴക്കിനിടയില്‍ ദേഷ്യം സഹിക്കാനാവാതെ അവിനാഷ് മടവാളുപയോഗിച്ച് കഴുത്തിലും കൈയിലും കാലിലും വെട്ടുകയായിരുന്നെന്നും പറയുന്നു. ദീപികയുടെ ശബ്ദംകേട്ട് പരിസരവാസികളും അടുത്തുതാമസിക്കുന്ന ബന്ധുക്കളും എത്തിയപ്പോഴാണ് ദീപികയ്ക്ക് വെട്ടേറ്റ വിവരമറിയുന്നത്. മകന്‍ ഐവിന്‍ അമ്മയ്ക്കുസമീപം ഇരിക്കയായിരുന്നു. തുടര്‍ന്ന്, പോലീസില്‍ വിവരമറിയിക്കയും ദീപികയെ പെരിന്തല്‍മണ്ണയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കയും ചെയ്തു. ദീപിക ആശുപത്രിയില്‍ മരിച്ചു.

മൂന്നുവര്‍ഷം മുമ്പാണ് ദീപികയുടെയും അവിനാഷിന്റെയും വിവാഹം കഴിഞ്ഞത്. ബെംഗളൂരുവില്‍ താമസമാക്കിയ ഇരുവരും രണ്ടുമാസമായി കുണ്ടുകണ്ടത്ത് തറവാട്ട് വീട്ടിലാണ് താമസിക്കുന്നത്. ജോലിയില്‍നിന്ന് അവധിയെടുത്താണ് അവിനാഷ് നാട്ടിലേക്ക് മടങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അവിനാഷ് പെട്ടെന്ന് ദേഷ്യംവരുന്ന പ്രകൃതക്കാരനാണെന്നും ഇതാവാം കൊലപാതകത്തില്‍ കലാശിച്ചതിന് കാരണമെന്നും പോലീസ് പറയുന്നു. ദീപികയുടെ ബന്ധുക്കള്‍ പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്. ദീപികയുടെ മൃതദേഹം മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലേക്ക് മാറ്റി.

Content Highlights: mannarkkad murder,deepika avinash,deepika murder,

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented