പ്രതീകാത്മക ചിത്രം/PTI
ഭോപാല്‍: പഠിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞതിന് സഹോദരന്റെ ഭാര്യയെ യുവാവ് കുത്തിക്കൊന്നു. മധ്യപ്രദേശിലെ ഭോപാല്‍ സ്വദേശിയായ മനോജ് അഹിര്‍വാര്‍(22) ആണ് സഹോദരന്റെ ഭാര്യയായ കവിത അഹിര്‍വാറി(25)നെ കൊലപ്പെടുത്തിയത്. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മനോജ് പഠിക്കുന്നതിനിടെ കവിതയുടെ രണ്ടുവയസ്സുള്ള കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
മനോജ് നീറ്റ് പരീക്ഷയ്ക്ക് പഠിക്കുന്നതിനിടെയാണ് സഹോദരന്റെ കുഞ്ഞ് കരഞ്ഞത്. ഇത് മനോജിന് ശല്യമായി. കുഞ്ഞ് കരയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മനോജ് സഹോദരന്റെ ഭാര്യയായ കവിതയോട് ആവശ്യപ്പെട്ടു. എന്നാല്‍ മനോജിന്റെ ആവശ്യം ഇവര്‍ അവഗണിക്കുകയായിരുന്നു. ഇതോടെ കുപിതനായ മനോജ് അടുക്കളയില്‍നിന്ന് കത്തിയുമായി വന്ന് യുവതിയെ കുത്തിക്കൊല്ലുകയായിരുന്നു.
മാരകമായി കുത്തേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു. സംഭവസമയം കുടുംബാംഗങ്ങളെല്ലാം മറ്റു തിരക്കുകളിലായിരുന്നു. യുവതിയുടെ നിലവിളി കേട്ടാണ് ഇവര്‍ സംഭവമറിഞ്ഞതെന്നും കുഞ്ഞ് കരയുന്നതിനെച്ചൊല്ലി കവിതയും മനോജും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രതി മനോജിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: man killed his sister in law after nephew disrupts his neet studies in madhya pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..