ജോലിയില്ലാതെ വിവാഹം കഴിക്കേണ്ടെന്ന് അമ്മ; ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്ന് മകന്‍


ബി.കോം ബിരുദധാരിയായ ഫര്‍ഹാന്‍ തൊഴില്‍രഹിതനാണ്. ഇതിനിടെയാണ് വിവാഹം കഴിക്കാന്‍ യുവാവിന് ആഗ്രഹമുണ്ടായത്.

പ്രതീകാത്മക ചിത്രം | Photo: ANI & Mathrubhumi

ഭോപ്പാല്‍: ജോലിയില്ലാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞതിന് അമ്മയെ മകന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു. മധ്യപ്രദേശിലെ കൊഹിഫിസ സ്വദേശി അസ്മ ഫാറൂഖിനെ(67)യാണ് മകന്‍ ഫര്‍ഹാന്‍(32) മര്‍ദിച്ച് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

മക്കളായ അത്തഹുള്ള, ഫര്‍ഹാന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു അസ്മയുടെ താമസം. ചൊവ്വാഴ്ച വീട്ടിലെത്തിയ അത്തഹുള്ളയാണ് അമ്മയെ ചോരയില്‍കുളിച്ചനിലയില്‍ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.



ടെറസില്‍നിന്ന് വീണ് അപകടം സംഭവിച്ചതാണെന്നാണ് ഫര്‍ഹാന്‍ സഹോദരനോട് ആദ്യം പറഞ്ഞിരുന്നത്. ഇതിനിടെ ഫര്‍ഹാന്‍ രക്തംപുരണ്ട ക്രിക്കറ്റ് ബാറ്റ് ഒളിപ്പിക്കുന്നത് അത്തഹുള്ളയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വിവരം തിരക്കിയപ്പോളാണ് അമ്മയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് ഫര്‍ഹാന്‍ സമ്മതിച്ചത്. ഇക്കാര്യം പോലീസിനെ അറിയിച്ചാല്‍ സഹോദരനെ കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭീഷണി വകവയ്ക്കാതെ അത്തഹുള്ള വിവരം പോലീസില്‍ അറിയിച്ചു. പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തതോടെ ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു.

ജോലിയില്ലാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞതിനാലാണ് പ്രതി അമ്മയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ബി.കോം ബിരുദധാരിയായ ഫര്‍ഹാന്‍ തൊഴില്‍രഹിതനാണ്. ഇതിനിടെയാണ് വിവാഹം കഴിക്കാന്‍ യുവാവിന് ആഗ്രഹമുണ്ടായത്. എന്നാല്‍ ആദ്യം ഒരു ജോലി സ്വന്തമാക്കാനാണ് അമ്മ ആവശ്യപ്പെട്ടത്. ജോലി ലഭിക്കുന്നതിന് മുമ്പ് വിവാഹം വേണ്ടെന്നും അമ്മ പറഞ്ഞിരുന്നു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നും തുടര്‍ന്ന് ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു.

Content Highlights: man killed his mother for saying no to his marriage before getting a job


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented