ചോറും മീന്‍കറിയും വിളമ്പിയത് കൊലയാളിക്ക്; മുത്തശ്ശി ചോരയൊലിച്ച് കിടക്കുമ്പോളും ടിവി കണ്ട് രസിച്ചു


വീട്ടിലെത്തിയ കൊച്ചുമകന് വിശാലാക്ഷി ഏറെ പ്രിയപ്പെട്ട മീന്‍കറി ഉള്‍പ്പെടെയുള്ള ഉച്ചഭക്ഷണം നല്‍കിയിരുന്നു. മുത്തശ്ശി വിളമ്പിയ ചോറും മീന്‍കറിയും കഴിച്ചശേഷമാണ് സതീഷ് ദാരുണമായ കൊലപാതകം നടത്തിയത്. 

പ്രതീകാത്മക ചിത്രം | PTI

ചെന്നൈ: സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ മുത്തശ്ശിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ചെന്നൈ കൊറുക്കുപേട്ട് സ്വദേശി സതീഷി(28)നെയാണ് ആര്‍.കെ. നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് കൊറുക്കുപേട്ടിലെ വീട്ടില്‍വെച്ച് സതീഷ് മുത്തശ്ശിയായ വിശാലാക്ഷി(70)യെ കൊലപ്പെടുത്തിയതെന്നും നേരത്തെ കടം നല്‍കിയ പണം വിശാലാക്ഷി തിരികെ ചോദിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

കൊറുക്കുപേട്ടിലെ വീട്ടില്‍ വിശാലാക്ഷി തനിച്ചായിരുന്നു താമസം. ഇവരുടെ മകള്‍ അമുദയുടെ മകനാണ് സതീഷ്. നാലുവര്‍ഷം മുമ്പ് അമുദയ്ക്ക് പുതിയ വീട് നിര്‍മിക്കാനായി വിശാലാക്ഷി രണ്ടുലക്ഷം രൂപ കടമായി നല്‍കിയിരുന്നു. ഇതിനുപുറമേ മറ്റുചിലരില്‍നിന്നും അമുദ പണം കടം വാങ്ങി. എന്നാല്‍ വീട് നിര്‍മാണം കഴിഞ്ഞ് ഏറെനാളായിട്ടും പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ കടബാധ്യത തീര്‍ക്കാന്‍ അമുദയ്ക്ക് പുതുതായി പണികഴിപ്പിച്ച വീട് വില്‍ക്കേണ്ടിവന്നു.

ഈ പണത്തില്‍നിന്ന് ഒരുലക്ഷം രൂപ അമ്മ വിശാലാക്ഷിക്കും നല്‍കിയിരുന്നു. ബാക്കി ഒരുലക്ഷം ഉടന്‍ തന്നെ നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അമുദയും മകന്‍ സതീഷും പണം നല്‍കിയില്ല. ഇതിന്റെപേരില്‍ വിശാലാക്ഷി ഇവരെ നിരന്തരം വിളിക്കുകയും പണം ആവശ്യപ്പെട്ട് ഉപദ്രവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം സതീഷ് വീട്ടിലെത്തിയപ്പോളും വിശാലാക്ഷി പണത്തിന്റെ കാര്യം അവതരിപ്പിച്ചു. ഇതില്‍ പ്രകോപിതനായാണ് യുവാവ് മുത്തശ്ശിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

വീട്ടിലെത്തിയ കൊച്ചുമകന് വിശാലാക്ഷി ഏറെ പ്രിയപ്പെട്ട മീന്‍കറി ഉള്‍പ്പെടെയുള്ള ഉച്ചഭക്ഷണം നല്‍കിയിരുന്നു. മുത്തശ്ശി വിളമ്പിയ ചോറും മീന്‍കറിയും കഴിച്ചശേഷമാണ് സതീഷ് ദാരുണമായ കൊലപാതകം നടത്തിയത്.

ഉച്ചഭക്ഷണത്തിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായപ്പോള്‍ വീട്ടിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ചാണ് സതീഷ് മുത്തശ്ശിയെ ആദ്യം ആക്രമിച്ചത്. പിന്നാലെ ചുറ്റിക കൊണ്ട് മര്‍ദിക്കുകയും ചെയ്തു.

ബഹളം കേട്ട് അയല്‍ക്കാരന്‍ എത്തിയപ്പോള്‍ അത് ടി.വി.യില്‍നിന്നുള്ള ശബ്ദമാണെന്നായിരുന്നു സതീഷിന്റെ മറുപടി. പിന്നാലെ വാതില്‍ പൂട്ടിയിട്ട് വീട്ടിനുള്ളിലിരുന്ന് ടി.വി. കാണുകയും ചെയ്തു. ഈ സമയമെല്ലാം ഗുരുതരമായി പരിക്കേറ്റ വിശാലാക്ഷി ചോരയില്‍കുളിച്ച നിലയില്‍ തറയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് സതീഷ് അമ്മയെ വിളിച്ച് വിവരമറിയിച്ചത്. മുത്തശ്ശിയ്ക്ക് നിലത്തുവീണ് പരിക്കേറ്റെന്നാണ് അമ്മയോട് പറഞ്ഞത്. ഇതോടെ അമുദ കൊറുക്കുപേട്ടിലെത്തി വിശാലാക്ഷിയെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരമറിയിച്ചതോടെയാണ് പോലീസ് സംഭവമറിയുന്നത്. ഇതോടെ പോലീസ് കൊറുക്കുപേട്ടിലെത്തി അന്വേഷണം നടത്തി. പോലീസ് എത്തിയ സമയത്തും സതീഷ് വീട്ടില്‍ മദ്യലഹരിയില്‍ ടി.വി. കണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യംചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച ബ്ലേഡും ചുറ്റികയും വീട്ടില്‍നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

Content Highlights: man killed his grand mother in chennai tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented