ചികിത്സയ്ക്ക് കൂടുതല്‍ പണം ചെലവഴിക്കുന്നു;ട്യൂബ് വലിച്ചെടുത്തു,കിടപ്പുരോഗിയായ സഹോദരനെ കുത്തിക്കൊന്നു


വളക്കോട് മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടറായിരുന്നു സന്തോഷ്. കഴിഞ്ഞ ജൂലായ് മുതല്‍ സസ്പെന്‍ഷനിലാണ്. ഇയാള്‍ വിവാഹബന്ധം വേര്‍പെടുത്തി ഒറ്റയ്ക്കു താമസിക്കുന്ന ആളാണ്. പരേതനായ സുഗതന്റെയും സോമലതയുടെയും മക്കളാണ് ഇരുവരും.

കൊല്ലപ്പെട്ട സന്ദീപ്, അറസ്റ്റിലായ സന്തോഷ്

വര്‍ക്കല:മേല്‍വെട്ടൂരില്‍ കിടപ്പുരോഗിയായ അനുജനെ സഹോദരന്‍ കുത്തി കൊലപ്പെടുത്തി. മേല്‍വെട്ടൂര്‍ പെട്രോള്‍ പമ്പിനു സമീപം കാര്‍ത്തികയില്‍ സന്ദീപ്(47) ആണ് മരിച്ചത്. സഹോദരന്‍ വെറ്ററിനറി ഡോക്ടര്‍കൂടിയായ സന്തോഷിനെ(52) പോലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച വെളുപ്പിന് 1.30-ഓടെയായിരുന്നു സംഭവം. സെറിബ്രല്‍ പാള്‍സി ബാധിതനായിരുന്ന സന്ദീപ് മൂന്നു വര്‍ഷത്തിലധികമായി അബോധാവസ്ഥയിലായിരുന്നു. വീടിനോടു ചേര്‍ന്ന ഷീറ്റടിച്ച ചെറിയ വീട്ടിലാണ് സന്ദീപിനെ കിടത്തി ചികിത്സിച്ചുവന്നത്. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി സത്യദാസാണ് ഇദ്ദേഹത്തെ പരിചരിച്ചിരുന്നത്.

പുലര്‍ച്ചെ വീട്ടിലേക്ക് സന്തോഷ് അതിക്രമിച്ചു കടക്കുകയും സന്ദീപിന്റെ തൊണ്ടയിലൂടെ ആഹാരം നല്‍കുന്നതിനായി ഇട്ടിരുന്ന ട്യൂബ് വലിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. അക്രമാസക്തനായിനിന്ന സന്തോഷിനെക്കണ്ട് ഭയന്ന സത്യദാസ് വീടിനു പുറത്തിറങ്ങി പോലീസിനെ വിവരമറിയിച്ചു. ഇതിനിടെയാണ് കൈയില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് സന്തോഷ് സന്ദീപിന്റെ നെഞ്ചില്‍ കുത്തിയതെന്ന് പോലീസ് പറഞ്ഞു. നെഞ്ചിന്റെ മധ്യഭാഗത്തായി കത്തി പൂര്‍ണമായി കുത്തിയിറക്കിയ നിലയിലായിരുന്നു. പോലീസെത്തി സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു.



സന്തോഷിനെ വീട്ടില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. സന്ദീപിന്റെ ചികിത്സയ്ക്കായി വീട്ടുകാര്‍ കൂടുതല്‍ പണം ചെലവഴിക്കുന്നതിലുള്ള വിരോധത്താലും സന്ദീപിന്റെ വസ്തുവകകള്‍കൂടി സ്വന്തമാക്കണമെന്ന ഉദ്ദേശ്യത്തോടെയുമാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. സന്ദീപ് നേരത്തേ പേട്ട റെയില്‍വേ ആശുപത്രിയില്‍ സുരക്ഷാജീവനക്കാരനായി ജോലിചെയ്തിരുന്നു. മൂന്നുവര്‍ഷം മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കുറേനാള്‍ അവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്നാണ് വീട്ടിലേക്കു മാറ്റിയത്. അവിവാഹിതനാണ്.

ഇടുക്കി ഉപ്പുതറ പഞ്ചായത്ത് വളക്കോട് മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടറായിരുന്നു സന്തോഷ്. കഴിഞ്ഞ ജൂലായ് മുതല്‍ സസ്പെന്‍ഷനിലാണ്. ഇയാള്‍ വിവാഹബന്ധം വേര്‍പെടുത്തി ഒറ്റയ്ക്കു താമസിക്കുന്ന ആളാണ്. പരേതനായ സുഗതന്റെയും സോമലതയുടെയും മക്കളാണ് ഇരുവരും.

സംഭവമറിഞ്ഞ് റൂറല്‍ എസ്.പി. ശില്പ സ്ഥലത്തെത്തി. വര്‍ക്കല ഇന്‍സ്പെക്ടര്‍ എസ്.സനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഫൊറന്‍സിക് സംഘമെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. സന്ദീപിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Content Highlights: man killed his brother in varkkala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented