സിഗററ്റ് വാങ്ങി നല്‍കിയില്ല, സുഹൃത്തിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി


പ്രതീകാത്മക ചിത്രം | Photo: PTI

മുംബൈ: സിഗററ്റ് വാങ്ങി നല്‍കാത്തതിന്റെ പേരില്‍ സുഹൃത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയ മുപ്പത്തിരണ്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായി രാംനഗര്‍ പോലീസ് അറിയിച്ചു. നവംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ജയേഷ് ജാഥവ് (38) ആണ് കൊല്ലപ്പെട്ടത്.

സംഭവം ഇങ്ങനെ: പ്രതിയുടെ വീട്ടില്‍ ജയേഷും സുഹൃത്തുക്കളും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അല്‍പ്പസമയത്തിന് ശേഷം ജയേഷ് വീട്ടിലേക്ക് പോകാനിറങ്ങി. പാതിവഴിയിലെത്തിയപ്പോള്‍ തനിക്ക് സിഗററ്റ് വേണമെന്നും വാങ്ങിക്കൊണ്ട് വരണമെന്നും ഇയാള്‍ ജയേഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ജയേഷ് ആവശ്യം നിരസിച്ചു.

ഇതില്‍ പ്രകോപിതനായ പ്രതി ജയേഷിനെ ആക്രമിക്കുകയും തലയില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തു. വീട്ടിലെത്തിയ ജയേഷ് അടുത്ത ദിവസം മരിച്ചു. അപകടമരണത്തിനാണ് പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയും ചെയ്തു.

Content Highlights: murder, friend, cigarette


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented