Screengrab: Youtube.com/PrabhasakshiNews
ലഖ്‌നൗ: മദ്യലഹരിയില്‍ സ്ഥിരമായി ഉപദ്രവിച്ചിരുന്ന ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ റായ്ബറേലി സ്വദേശിയായ അതുലിനെയാണ് ഭാര്യ അന്നു തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയത്.
കൃത്യം നടത്തിയ ശേഷം ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം ഒരുരാത്രി കിടന്നുറങ്ങിയ യുവതി, രണ്ടാംദിവസമാണ് ഭര്‍ത്താവിന് അപകടം സംഭവിച്ചതായി അയല്‍ക്കാരെ അറിയിച്ചത്. എന്നാല്‍ യുവാവിന്റെ മരണത്തില്‍ സംശയം തോന്നിയ പോലീസ് സംഘം ഭാര്യയെ വിശദമായി ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
ബ്യൂട്ടി പാര്‍ലര്‍ ഉടമയായ അന്നു ഡിസംബര്‍ 15-ാം തീയതി രാത്രിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി മദ്യപിക്കുന്ന അതുല്‍, വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഈ ഉപദ്രവം സഹിക്കവയ്യാതെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നായിരുന്നു യുവതിയുടെ മൊഴി.
15-ന് രാത്രിയും മദ്യപിച്ചെത്തിയ അതുല്‍ ഭാര്യയുമായി വഴക്കുണ്ടാക്കി. ഇതോടെ യുവതി ഭര്‍ത്താവിനെ തലയ്ക്കടിച്ച് വീഴ്ത്തി. തുടര്‍ന്ന് ശ്വാസംമുട്ടിച്ച് മരണം ഉറപ്പുവരുത്തി. ഇതിനുപിന്നാലെയാണ് കിടപ്പുമുറിയില്‍ മൃതദേഹത്തിനൊപ്പം ഒരുരാത്രി മുഴുവന്‍ കിടന്നുറങ്ങിയത്.
പിറ്റേദിവസം രാവിലെ യുവതി പതിവുപോലെ ജോലിക്ക് പോയി. അച്ഛന്‍ ഉറങ്ങുകയാണെന്നും വിളിക്കേണ്ടെന്നും മക്കളോട് പറഞ്ഞാണ് ബ്യൂട്ടിപാര്‍ലറിലേക്ക് പോയത്. വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയശേഷം അത്താഴവും ഉണ്ടാക്കി. ഇതിനുപിന്നാലെ കുട്ടികള്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷമാണ് അര്‍ധരാത്രി ഭര്‍ത്താവിന്റെ മൃതദേഹം കിടപ്പുമുറിയില്‍നിന്ന് പുറത്തെത്തിച്ചത്. മൃതദേഹം വലിച്ചിഴച്ച് ഗേറ്റിന് സമീപമെത്തിച്ച യുവതി പിറ്റേദിവസം അതിരാവിലെ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് തലയിടിച്ച് വീണ് മരിച്ചെന്നായിരുന്നു യുവതി അയല്‍ക്കാരോടെല്ലാം പറഞ്ഞിരുന്നത്. ഇതിനിടെ വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
സംഭവത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ് സംഘം യുവതിയില്‍നിന്ന് മൊഴിയെടുത്തിരുന്നു. എന്നാല്‍ പരസ്പരവിരുദ്ധമായ മൊഴികളില്‍ സംശയം വര്‍ധിച്ചതോടെ യുവതിയെ വിശദമായി ചോദ്യംചെയ്തു. ഇതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണെന്ന് യുവതി സമ്മതിച്ചത്. മദ്യത്തിന് അടിപ്പെട്ട ഭര്‍ത്താവ് ഉപദ്രവിക്കുന്നത് പതിവാണെന്നും പണം ചോദിച്ച് മര്‍ദിക്കാറുണ്ടെന്നും യുവതി മൊഴി നല്‍കി. അപമാനവും ഉപദ്രവവും സഹിക്കവയ്യാതെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞിരുന്നു.
Content Highlights: man killed by wife in raebareli uttar pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..