യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; ഭാര്യയും ആണ്‍സുഹൃത്തും അടക്കം അഞ്ചുപേര്‍ പിടിയില്‍


നാലുവര്‍ഷം മുമ്പാണ് കിരണും ചിത്രയും വിവാഹിതരായത്. എന്നാല്‍ വിവാഹശേഷം സ്വന്തം നാട്ടുകാരനായ യശ്വന്ത് ഗൗഡയുമായി ചിത്ര അടുക്കുകയായിരുന്നു. ഇതറിഞ്ഞ കിരണ്‍ ചിത്രയെ പലവട്ടം താക്കീത് ചെയ്തതാണ് വൈരാഗ്യത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

പ്രതീകാത്മകചിത്രം | Photo: UNI

ബെംഗളൂരു: യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ഭാര്യയും ആണ്‍സുഹൃത്തും സഹായികളും പിടിയില്‍. വിജയനഗര ജില്ലയിലെ ഹോസ്പേട്ട് സ്വദേശികളായ ചിത്ര (23), സുഹൃത്ത് യശ്വന്ത് ഗൗഡ (31), കാര്‍ത്തിക് (26), തയ്യപ്പ (25), അയ്യണ്ണ (30) എന്നിവരാണ് അറസ്റ്റിലായത്.

ചിത്രയുടെ ഭര്‍ത്താവും രാമനഗര സ്വദേശിയുമായ കിരണ്‍ (28) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.



നാലുവര്‍ഷം മുമ്പാണ് കിരണും ചിത്രയും വിവാഹിതരായത്. എന്നാല്‍ വിവാഹശേഷം സ്വന്തം നാട്ടുകാരനായ യശ്വന്ത് ഗൗഡയുമായി ചിത്ര അടുക്കുകയായിരുന്നു. ഇതറിഞ്ഞ കിരണ്‍ ചിത്രയെ പലവട്ടം താക്കീത് ചെയ്തതാണ് വൈരാഗ്യത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. കിരണ്‍ യശ്വന്ത്ഗൗഡയെ നേരിട്ട് വിളിച്ച് ബന്ധത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.

വെള്ളിയാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യശ്വന്ത് ഗൗഡയും സംഘവും കിരണിനെ തട്ടിക്കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് തെരുബീഥി റോഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തെത്തിച്ച് കൈയും കാലും കെട്ടിയതിനുശേഷം പെട്രോളൊഴിച്ച് തീകൊളുത്തി. പാതി കത്തിയ നിലയിലുള്ള മൃതദേഹം ഹാരോഹള്ളിക്ക് സമീപത്തെ വനമേഖലയില്‍ ഉപേക്ഷിച്ചു.

ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. ഞായറാഴ്ചയാണ് മൃതദേഹം കിരണിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. കിരണിന്റെ മാതാപിതാക്കളില്‍നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യശ്വന്ത് ഗൗഡയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ഇയാളെ പിടികൂടി ചോദ്യംചെയ്തതോടെ ചിത്രയാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകയെന്ന് പോലീസിന് വ്യക്തമായി.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. രാമനഗരയിലെ പ്രദേശിക ജെ.ഡി.എസ്. നേതാവിന്റെ മകനാണ് കൊല്ലപ്പെട്ട കിരണ്‍.

Content Highlights: man killed by wife and her boyfriend in karnataka


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented