സേതുരാജ്
ഓയൂര്‍(കൊല്ലം): പൂയപ്പള്ളി മരുതമണ്‍പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മരുതമണ്‍പള്ളി പൊയ്കവിളവീട്ടില്‍ സേതുരാജ് (57) ആണ് അറസ്റ്റിലായത്. പ്രതിയുടെ ബന്ധു മരുതമണ്‍പള്ളി അമ്പാടിയില്‍ തിലജന് (അമ്പാടി-44) ആണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി ഒന്‍പതോടെ മരുതമണ്‍പള്ളി ജങ്ഷനിലായിരുന്നു സംഭവം. ജങ്ഷനിലെ തടിമില്ലിനുസമീപത്തെ കടയുടെ മുന്നില്‍ നിന്ന തിലജനെ, വാളുമായെത്തിയ പ്രതി വെട്ടുകയായിരുന്നു. തടയുന്നതിനിടെ തിലജന്റെ കൈപ്പത്തി അറ്റുവീണു. പ്രാണരക്ഷാര്‍ഥം റോഡിനു മറുവശത്തുള്ള മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ ഓടിക്കയറിയ തിലജനെ പിന്തുടര്ന്ന് കടയ്ക്കുള്ളില്‍വച്ച് മാരകമായി മുറിവേല്‍പ്പിച്ചു. ഒളിവില്‍പ്പോയ പ്രതിക്കുവേണ്ടി ഞായറാഴ്ച രാത്രി പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയ സേതുരാജിനെ പോലീസ് പിടികൂടുകയായിരുന്നു.
പ്രതിയെ തിങ്കളാഴ്ച മൂന്നുമണിയോടെ വീട്ടില്‍ കൊണ്ടുവന്ന് വെട്ടാനുപയോഗിച്ച ആയുധം കണ്ടെടുത്തു. തുടര്‍ന്ന് മരുതമണ്‍പള്ളി ജങ്ഷനില്‍ കൊണ്ടുവന്ന് തെളിവെടുത്തു.
ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
Content Highlights: man killed by relative in kollam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..