കൊല്ലപ്പെട്ട മോഹനൻ, പ്രതി മനു
കലവൂര്‍ (ആലപ്പുഴ): എഴുപതുകാരനെ വീട്ടില്‍നിന്നു വിളിച്ചിറക്കി അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാര്‍ഡ് തകിടിവെളി കോളനി മോഹനന്‍ (70) ആണു കൊല്ലപ്പെട്ടത്. അയല്‍വാസി തകിടിവെളി കോളനി മനു (കൊച്ചുകുട്ടന്‍-32)വിനെ അറസ്റ്റുചെയ്തു.
ബുധനാഴ്ച പുലര്‍ച്ചേ ഒന്നേമുക്കാലോടെയായിരുന്നു സംഭവം. മോഹനന്റെ വീട്ടിലെത്തി കതകില്‍ മുട്ടിവിളിച്ചു പുറത്തിറക്കിയശേഷമാണു വെട്ടിക്കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.
മണ്ണെണ്ണയൊഴിച്ചു തീകൊളുത്താനായിരുന്നു മനുവിന്റെ ഉദ്ദേശ്യം. എന്നാല്‍, മണ്ണെണ്ണയൊഴിച്ചതോടെ മോഹനന്‍ കുതറിമാറിയപ്പോഴാണു വെട്ടിയത്. അവിഹിതബന്ധമാരോപിച്ച് മോഹനനുമായി മനു വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നും മണ്ണഞ്ചേരി പോലീസ് പറഞ്ഞു.
മനുവിന്റെ വഴക്കു കാരണം അമ്മ വളവനാട്ടെ മകളുടെ വീട്ടിലായിരുന്നു താമസം. ഭാര്യയുടെ മരണശേഷം മോഹനന്‍ ഒറ്റയ്ക്കാണു താമസം. മെഴുകുതിരിയും ലോട്ടറിയും വിറ്റാണു ജീവിക്കുന്നത്. കൊന്നവിവരം അയല്‍ക്കാരെ മനു തന്നെയാണ് അറിയിച്ചത്. മണ്ണഞ്ചേരി പോലീസെത്തി മോഹനനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മോഹനന്റെ സംസ്‌കാരം നടത്തി.
പുലര്‍ച്ചേതന്നെ മനുവിനെ പോലീസ് പിടികൂടി. ശാസ്ത്രീയ കുറ്റാന്വേഷണവിഭാഗവും വിരലടയാള വിദഗഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. മനു വേറെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു.
പരേതയായ സരോജിനിയാണു മോഹനന്റെ ഭാര്യ. മകള്‍: മായാദേവി. മരുമകന്‍: വിനോദ്.
Content Highlights: man killed by neighbor in kalavoor alappuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..