മരിച്ച ഷെഫീക്ക്
തിരുവനന്തപുരം: രാത്രിയില്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങുന്നതിനിടെ തലയ്ക്ക് കല്ലുകൊണ്ട് അടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മുട്ടത്തറ പള്ളിത്തെരുവ് ടി.സി. 46/422ല്‍ ഷെഫീക്കാണ് (48) വെള്ളിയാഴ്ച മരിച്ചത്.
ഇയാളുടെ തലയില്‍ കല്ലുകൊണ്ട് ഇടിച്ച സുഹൃത്തായ ചിറയിന്‍കീഴ് പാലാംകോണം ഒരുവിള വീട്ടില്‍ അക്ബര്‍ ഷായെ(48) പോലീസ് നേരത്തേ പിടികൂടിയിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കേ വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30 ഓടെ ജനറല്‍ ആശുപത്രി ജങ്ഷനു സമീപമായിരുന്നു സംഭവം.
മോഷണക്കേസില്‍ പ്രതിയായ അക്ബര്‍ഷായെ കുറച്ചുനാള്‍ മുന്‍പ് വഞ്ചിയൂര്‍ പോലീസ് പിടികൂടിയിരുന്നു. ഇത് ഷെഫീക് ഒറ്റിക്കൊടുത്തിട്ടാണെന്ന സംശയമാണ് ആക്രമണത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. ഷെഫീക് സ്ഥിരം കിടക്കാറുള്ള കടത്തിണ്ണയില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ അക്ബര്‍ഷാ ഉറങ്ങിക്കിടന്ന ഷെഫീക്കിനെ തുടര്‍ച്ചയായി തലയ്ക്കിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ വഴിയാത്രക്കാര്‍ അറിയിച്ചതനുസരിച്ച് കന്റോണ്‍മെന്റ് പോലീസെത്തിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. സി.സി.ടി.വി. ക്യാമറകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഭാര്യ: സുള്‍ഫത്ത്. കബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് പൂന്തുറ പുത്തന്‍പള്ളി കബര്‍സ്ഥാനില്‍ നടക്കും.
Content Highlights: man killed by friend in trivandrum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..