ഭാര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അശ്ലീല കമന്റ്; സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു


അടുത്തിടെയാണ് നിതിന്റെ വിവാഹം കഴിഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്പ് നിതിന്റെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ബിരേഷ്  അശ്ലീലച്ചുവയുള്ള കമന്റിട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സുഹൃത്തിനെ കൊലപ്പെടുത്താന്‍ നിതിന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. 

പ്രതീകാത്മക ചിത്രം | File Photo: Reuters

മൈസൂരു: പട്ടാപ്പകല്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ അടക്കം മൂന്ന് പ്രതികള്‍ അറസ്റ്റില്‍. ഹുന്‍സൂര്‍ അങ്കത്തഹള്ളി സ്വദേശി എച്ച്. ബിരേഷി (23)നെ കൊലപ്പെടുത്തിയ കേസിലാണ് ജിംനേഷ്യം ജീവനക്കാരനായ നിതിന്‍ (23) മനോജ് കുമാര്‍ (24) പൊതുരാജ് (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. നിതിന്റെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനടിയില്‍ അശ്ലീല കമന്റിട്ടതിനാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

നിതിനും മനോജ്കുമാറും കൊല്ലപ്പെട്ട ബിരേഷും സുഹൃത്തുക്കളാണ്. അടുത്തിടെയാണ് നിതിന്റെ വിവാഹം കഴിഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്പ് നിതിന്റെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ബിരേഷ് അശ്ലീലച്ചുവയുള്ള കമന്റിട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സുഹൃത്തിനെ കൊലപ്പെടുത്താന്‍ നിതിന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു.

മറ്റു രണ്ട് പ്രതികളുടെ സഹായത്തോടെയാണ് നിതിന്‍ കൊലപാതകം ആസൂത്രണം ചെയ്തത്. ജൂലായ് 12-ാം തീയതിയായിരുന്നു സംഭവം. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ബിരേഷിനെ നിതിനും മനോജും ബൈക്കിലെത്തി കൂട്ടിക്കൊണ്ടുപോയി. ഒരിടത്തേക്ക് പോകാനുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ ബിരേഷിനെ ബൈക്കില്‍ കയറ്റിയത്. തുടര്‍ന്ന് യാത്രയ്ക്കിടെ ബൈക്കില്‍ നടുവില്‍ ഇരിക്കുകയായിരുന്ന ബിരേഷിനെ പിന്നിലിരുന്ന നിതിന്‍ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.

യുവാവിന്റെ കഴുത്തിലാണ് ആഴത്തിലുള്ള കുത്തുകളേറ്റത്. പിന്നാലെ യുവാവിനെ വഴിയരികില്‍ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. ചോരയൊലിച്ച് കിടക്കുന്ന നിലയില്‍ ബിരേഷിനെ കണ്ടെത്തിയ നാട്ടുകാരാണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ജൂലായ് 13-ന് ബിരേഷ് മരിച്ചു.

സംഭവത്തില്‍ ബിരേഷിന്റെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുടര്‍ന്നാണ് മൂന്ന് പ്രതികളെയും പിടികൂടിയത്. അതേസമയം, കേസില്‍ മൂന്നാംപ്രതിക്കുള്ള പങ്ക് എന്താണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Content Highlights: man killed by friend in karnataka after made obscene comment in his wife instagram post

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022

Most Commented