സുഹൃത്തിന് തന്റെ മുന്‍കാമുകിയുമായി ബന്ധം; 21-കാരനെ കുത്തിക്കൊന്നു, ജനനേന്ദ്രിയം വെട്ടിമാറ്റി


മറ്റൊരു കാമുകിയുണ്ടായിട്ടും ഈ പെണ്‍കുട്ടിയുമായി സുഹൃത്തായ സമീര്‍ അടുപ്പം സ്ഥാപിച്ചു. ഇക്കാര്യമറിഞ്ഞ അമീര്‍ സുഹൃത്തിനെ താക്കീത് ചെയ്തു. 

അറസ്റ്റിലായ പ്രതിയുമായി ക്രൈംബ്രാഞ്ച് സംഘം | Photo: twitter.com/TheVoiceNews7

മുംബൈ: മുന്‍കാമുകിയുമായി അടുപ്പം സ്ഥാപിച്ചതിന്റെ വൈരാഗ്യത്തില്‍ 21-കാരനെ സുഹൃത്ത് കുത്തിക്കൊന്നു. ഭിവണ്ടിയില്‍ ഹോട്ടല്‍ വ്യാപാരിയായ സമീര്‍ ഖാനെയാണ് സുഹൃത്തായ അമീര്‍ അന്‍സാരി(29) അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

അമീറുമായി നേരത്തെ പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുമായി സമീര്‍ അടുപ്പം സ്ഥാപിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ വിശദീകരണം. ഹോട്ടല്‍ വ്യാപാരിയായ സമീറും പിക്കപ്പ് വാന്‍ സര്‍വീസ് നടത്തുന്ന അമീറും കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ്.

അടുത്തിടെ അമീറും കാമുകിയും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടാവുകയും പെണ്‍കുട്ടി പ്രണയത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. എന്നാല്‍ മറ്റൊരു കാമുകിയുണ്ടായിട്ടും ഈ പെണ്‍കുട്ടിയുമായി സുഹൃത്തായ സമീര്‍ അടുപ്പം സ്ഥാപിച്ചു. ഇക്കാര്യമറിഞ്ഞ അമീര്‍ സുഹൃത്തിനെ താക്കീത് ചെയ്തു.

പ്രണയത്തില്‍നിന്ന് പിന്മാറിയെങ്കിലും ഈ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു അമീറിന്റെ ആഗ്രഹം. അതിനാല്‍ ബന്ധത്തില്‍നിന്ന് പിന്മാറണമെന്നാണ് സുഹൃത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അമീര്‍ താക്കീത് ചെയ്തിട്ടും സമീര്‍ ഖാന്‍ പെണ്‍കുട്ടിയുമായുള്ള അടുപ്പം തുടരുകയായിരുന്നു. ഇതോടെയാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.

അതിക്രൂരമായാണ് പ്രതി സുഹൃത്തിനെ കൊലപ്പെടുത്തിയത്. ശരീരത്തില്‍ നിരവധി തവണ കുത്തിയ ശേഷം യുവാവിന്റെ ജനനേന്ദ്രിയവും വെട്ടിമാറ്റിയിരുന്നു. തുടര്‍ന്ന് വെട്ടിമാറ്റിയ ജനനേന്ദ്രിയം യുവാവിന്റെ വായില്‍ തിരുകിയനിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഭിവണ്ടി ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Content Highlights: man killed by friend in bhiwandi maharashtra over girl friend


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented