സിഗരറ്റ് നല്‍കിയില്ല, സുഹൃത്തിനെ കോട്ടമതിലില്‍നിന്ന് തള്ളിയിട്ട് കൊന്നു; വീണത് 30 അടി താഴ്ചയിലേക്ക്


സിഗരറ്റ് നല്‍കാതിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം.

പ്രതീകാത്മക ചിത്രം | AFP

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സിഗരറ്റ് നല്‍കാത്തതിന് സുഹൃത്തിനെ യുവാവ് കൊന്നു. ആഗ്ര സ്വദേശിയായ കപ്താന്‍ സിങ്ങി(27)നെയാണ് സുഹൃത്ത് കോട്ടമതിലില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പ്രതിയുടെ പേരോ മറ്റുവിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.

സിഗരറ്റ് നല്‍കാതിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം. സുഹൃത്തുക്കളായ രണ്ടുപേരും കോട്ടയുടെ മതിലില്‍ ഇരിക്കുന്നതിനിടെയാണ് സിഗരറ്റിനെച്ചൊല്ലി തര്‍ക്കമുണ്ടായത്. കപ്താന്‍ സിങ് സിഗരറ്റ് കത്തിച്ചപ്പോള്‍ സുഹൃത്ത് ഇത് ആവശ്യപ്പെട്ടു. എന്നാല്‍ പലതവണ ചോദിച്ചിട്ടും സിഗരറ്റ് നല്‍കാതിരുന്നതോടെ കുപിതനായ പ്രതി, കപ്താന്‍ സിങ്ങിനെ കോട്ടമതിലില്‍നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഏകദേശം മുപ്പതടി താഴ്ചയിലേക്കാണ് യുവാവ് വീണത്. ഗുരുതരമായി പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, സുഹൃത്തായ സുഹൈല്‍ ഖാനെ കാണാനായാണ് കപ്താന്‍ സിങ് വീട്ടില്‍നിന്ന് പോയതെന്ന് സഹോദരന്‍ ലഖാന്‍ സിങ് പ്രതികരിച്ചു. സുഹൈല്‍ ഖാനും ആഗ്രയിലുള്ളയാളാണ്. വീട്ടില്‍നിന്ന് പോയ സഹോദരനെ പിന്നീട് റോഡില്‍ പരിക്കേറ്റനിലയിലാണ് കണ്ടെത്തിയത്. മരണത്തിന് മുമ്പ് സംഭവിച്ച കാര്യങ്ങളെല്ലാം കപ്താന്‍ സിങ് വെളിപ്പെടുത്തിയിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.


Content Highlights: man killed by friend in agra for not sharing cigarette


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented