കൊല്ലപ്പെട്ട റെനി
പൊഴുതന(വയനാട്): മദ്യലഹരിയില്‍ യുവാവ് അനുജനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്നു. പൊഴുതന അച്ചൂര്‍ അഞ്ചാംനമ്പര്‍ കോളനിയിലെ എലപ്പുള്ളി റെനി (33) ആണ് മരിച്ചത്. സഹോദരന്‍ ബെന്നിയെ (35) പോലീസ് അറസ്റ്റുചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മദ്യപിച്ചശേഷമുണ്ടായ വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പരേതനായ ജോര്‍ജിന്റെയും ഡെയ്‌സിയുടെയും മക്കളാണ് റെനിയും ബെന്നിയും. റെനിയും ബെന്നിയും അമ്മ ഡെയ്‌സിയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
കെട്ടിടനിര്‍മാണത്തൊഴിലാളികളായ ഇരുവരും വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയും ഇരുവരും ബഹളമുണ്ടാക്കിയതുകാരണം ഡെയ്‌സി വീടിനുപുറത്താണ് കിടന്നത്. ശനിയാഴ്ച പുലര്‍ച്ചെവരെയും ഇരുവരും തമ്മില്‍ അടിപിടിയും ബഹളവും ഉണ്ടായി. കൊലപാതകവിവരം ശനിയാഴ്ച രാവിലെയാണ് പുറത്തറിയുന്നത്.
റെനിയെ മരിച്ചനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അമ്മ ഡെയ്‌സി തന്നെയാണ് നാട്ടുകാരെ വിവരമറിയിച്ചത്. വൈത്തിരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ശനിയാഴ്ച രാവിലെ പതിവുപോലെ പണിക്കുപോയ ബെന്നിയെ അച്ചൂരിലെ പണിസ്ഥലത്തുനിന്നാണ് പോലീസ് പിടികൂടിയത്. റെനിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: man killed by brother in pozhuthana wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..