അപകടത്തിന്റെ സിസിടിവി ദൃശ്യം | Screengrab: Mathrubhumi News
കൊല്ലം: റോഡ് മുറിച്ചുകടക്കുന്നതിനിടെ നിലത്തുവീണ യുവാവിന് വാഹനമിടിച്ച് ദാരുണാന്ത്യം. കൊല്ലം പോരുവഴി സ്വദേശി നിസാ(33)മാണ് മരിച്ചത്. ഭരണിക്കാവ്-ശാസ്താംകോട്ട റോഡിലെ ബാറിന് സമീപം ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. റോഡില്‍ വീണ നിസാമിന്റെ ശരീരത്തിലൂടെ രണ്ട് വാഹനങ്ങളാണ് കയറിയിറങ്ങിയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബാറിന്റെ പ്രവര്‍ത്തനസമയം കഴിഞ്ഞതോടെ നിസാമിനെ സെക്യൂരിറ്റി ജീവനക്കാര്‍ ബാറില്‍നിന്ന് പുറത്തെത്തിച്ചതായിരുന്നു. തുടര്‍ന്നാണ് നിസാം റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ചില വാഹനങ്ങള്‍ നിസാമിനെ വെട്ടിച്ച് കടന്നുപോയി.
പിന്നാലെ നിസാം റോഡില്‍ വീണു. ഈ സമയം സെക്യൂരിറ്റി ജീവനക്കാരടക്കം റോഡിന് സമീപത്തുണ്ടായിരുന്നിട്ടും ഇയാളെ റോഡില്‍നിന്ന് മാറ്റാനോ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്താനോ ശ്രമിച്ചില്ല. പിന്നാലെയാണ് രണ്ട് വാഹനങ്ങള്‍ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.
Content Highlights: man killed an accident in front of a bar in kollam cctv visuals
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..