ചുറ്റിക കൊണ്ട് കാല്‍മുട്ട് തല്ലിയൊടിച്ചു, വാരിയെല്ലുകള്‍ തകര്‍ത്തു; യുവാവിന് ക്രൂരമര്‍ദനം


Screengrab: Mathrubhumi News

തിരുവനന്തപുരം: മണ്ണന്തലയില്‍ യുവാവിനെ സംഘംചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കല്ലയം നെടുമണ്‍ സ്വദേശി വിശാഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ചുറ്റിക കൊണ്ട് യുവാവിന്റെ കാല്‍മുട്ട് തല്ലിയൊടിക്കുന്നതും സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് വിശാഖിനെ ഒരുസംഘം തട്ടിക്കൊണ്ടുപോയി മണ്ണന്തല പുതുകുന്നില്‍ എത്തിച്ച് ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് മര്‍ദനദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ മൊബൈലില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിശാഖിനെ പുതുകുന്നില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് ഒരു ബന്ധു എത്തിയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തില്‍ നാലുപേരെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ റിമാന്‍ഡിലായ പോങ്ങുംമൂട് സ്വദേശി അജികുമാറാണ് കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

കേസിലെ പ്രതികളില്‍ ഒരാളുടെ ഭാര്യയുമായി വിശാഖിന് ബന്ധമുണ്ടെന്ന ആരോപണമാണ് തട്ടിക്കൊണ്ടുപോകലിലും മര്‍ദനത്തിലും കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പുതുകുന്നില്‍ എത്തിച്ച യുവാവിനെ പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ചുറ്റിക കൊണ്ട് കാല്‍മുട്ട് തല്ലിയൊടിച്ച പ്രതികള്‍, യുവാവിന്റെ വാരിയെല്ലുകളും തകര്‍ത്തു. ആക്രമണത്തിനിടെ കൊല്ലല്ലേ കൊല്ലല്ലേ, തെറ്റുപറ്റി പോയി എന്ന് വിശാഖ് കരഞ്ഞുപറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

യുവാവിനെ മര്‍ദിച്ച കേസില്‍ അഞ്ചാം പ്രതിയായിരുന്നു കഴിഞ്ഞദിവസം മരിച്ച അജികുമാര്‍. ആകെ ആറുപേരാണ് കേസിലെ പ്രതികള്‍. അജികുമാര്‍ ഉള്‍പ്പെടെ നാലുപ്രതികളെ ഞായറാഴ്ച രാത്രിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്ത് പൂജപ്പുര ജയിലിലേക്കു മാറ്റി. വ്യാഴാഴ്ച വൈകീട്ട് ദേഹാസ്വാസ്ഥ്യമുണ്ടായ അജികുമാറിനെ ജയില്‍ അധികൃതര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ രാത്രി 11.30-ഓടെ മരിച്ചു. അജികുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ് മര്‍ദനം കാരണമാണ് അജികുമാര്‍ കൊല്ലപ്പെട്ടതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഞായറാഴ്ച രാത്രി ബലംപ്രയോഗിച്ചാണ് അജികുമാറിനെ വീട്ടിലെത്തി അറസ്റ്റുചെയ്തതെന്നും ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍, കസ്റ്റഡിയിലെടുക്കുമ്പോള്‍ അജികുമാറിന്റെ ശരീരത്തില്‍ ക്ഷതമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇക്കാര്യം കസ്റ്റഡി റിപ്പോര്‍ട്ടിലുണ്ടെന്നും വൈദ്യപരിശോധനയ്ക്കു ശേഷമാണ് റിമാന്‍ഡ് ചെയ്തതെന്നും മണ്ണന്തല എസ്.എച്ച്.ഒ. ബൈജു പറഞ്ഞു.


Content Highlights: man kidnapped and brutally attacked by a gang in trivandrum

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented