മരിച്ചാലും അമ്മ ഒപ്പംവേണം; 86-കാരിയുടെ മൃതദേഹം വീപ്പയിലാക്കി മകന്‍, സിമന്റിട്ട് അടച്ചു


ഷെൺബഗത്തിന്റെ മൃതദേഹം വീപ്പയിൽ അടച്ചുസൂക്ഷിച്ച നിലയിൽ

ചെന്നൈ: അനാരോഗ്യംകാരണം മരിച്ച അമ്മയുടെ മൃതദേഹം മകന്‍ വീപ്പയില്‍ അടക്കംചെയ്ത് വീട്ടില്‍ സൂക്ഷിച്ചു. ചെന്നൈയിലെ നീലാങ്കരയിലാണ് സംഭവം. സ്ഥലവാസിയായ ഷെണ്‍ബഗ(86)ത്തിന്റെ മൃതദേഹമാണ് മകന്‍ സുരേഷ് വീപ്പയിലാക്കി ഇരുഭാഗവും സിമന്റിട്ട് അടച്ചത്. മരിച്ചാലും അമ്മ എന്നും ഒപ്പംവേണമെന്ന ആഗ്രഹമാണ് തന്നെക്കൊണ്ട് ഇതുചെയ്യിച്ചതെന്ന് സുരേഷ് മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുമുണ്ട്.

വെള്ളംകൊണ്ടുവരാനായി സൂക്ഷിച്ചിരുന്ന വീപ്പയിലാണ് മൃതദേഹം സൂക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു. കിടപ്പുമുറിയില്‍നിന്നാണ് ഇത് കണ്ടെത്തിയത്.

സുരേഷിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. അവര്‍ക്കൊപ്പമാണ് ഷെണ്‍ബഗം താമസിച്ചിരുന്നത്. മൂത്തമകന്‍ മറ്റൊരു സ്ഥലത്താണ് താമസം. ഒരാഴ്ചയായി ഷെണ്‍ബഗത്തെ വീട്ടില്‍ കാണാതായപ്പോള്‍ അയല്‍വാസികള്‍ അന്വേഷിച്ചു. അമ്മ ഉറങ്ങുകയാണെന്നാണ് സുരേഷ് അവരെ ധരിപ്പിച്ചത്. അതിനിടയിലാണ് സഹോദരന്‍ ബാബു അമ്മയെക്കാണാനായി എത്തിയത്. സുരേഷ് അകത്തേക്കു കയറ്റിവിട്ടില്ലെന്നും ഇതേത്തുടര്‍ന്ന് വഴക്കുണ്ടായെന്നും പറയുന്നു. ഈ സമയത്താണ് അമ്മ മരിച്ചെന്നും വീപ്പയില്‍ അടക്കം ചെയ്‌തെന്നുമുള്ള വിവരം സുരേഷ് വെളിപ്പെടുത്തിയത്. ഉടന്‍തന്നെ ബാബു നീലാങ്കര പോലീസില്‍ പരാതി നല്‍കി. വീപ്പയില്‍നിന്ന് മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സിമന്റിട്ട് ഉറപ്പിച്ചതിനാല്‍ പോലീസിന് തുറക്കാനായില്ല. തുടര്‍ന്ന് റോയപ്പേട്ട സര്‍ക്കാരാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് വീപ്പ എത്തിച്ചു.

മൃതദേഹത്തില്‍ മുറിവോ ചതവോ കാണാനില്ലെന്നും സ്വാഭാവികമരണം എന്നാണ് കരുതുന്നതെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.സുരേഷിന് ചെറിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Content Highlights: man keeps mothers body in home after her death in chennai

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented