പോലീസ് ലുക്കാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതോടെ പഴയ മോഹം പുറത്തുവന്നു; ഇന്‍സ്‌പെക്ടറായി ചമഞ്ഞ് റോഡില്‍


ഹെല്‍മറ്റില്ലാതെ യാത്രചെയ്യുന്നവര്‍, അമിതവേഗത്തില്‍ പോകുന്നവര്‍, യാത്രക്കിടയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍, മാസ്‌ക് ധരിക്കാത്തവര്‍ എന്നിവരെയൊക്കെ ഉപദേശിക്കുകയും കര്‍ശനമായി താക്കീത് ചെയ്ത് വിടുകയുമാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

കെ.ജഗദീഷ്

പിലാത്തറ(കണ്ണൂര്‍): പോലീസ് ഇന്‍സ്പെക്ടറായി ചമഞ്ഞ് നടന്ന കേസില്‍ യുവാവിന് ജാമ്യം. പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് പയ്യന്നൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ കടന്നപ്പള്ളി ചന്തപ്പുരയിലെ കെ. ജഗദീഷിനെ (40) ആണ് ജാമ്യത്തില്‍ വിട്ടത്. ചൊവ്വാഴ്ച രാത്രിയാണ് ഇയാള്‍ പോലീസ് പിടിയിലായത്.

പഠിക്കുന്നകാലത്ത് ജഗദീഷിന്റെ സ്വപ്നമായിരുന്നു പോലീസ്-പട്ടാള യൂണിഫോമുകള്‍. ഏറെക്കാലം പ്രവാസജീവിതം നയിച്ച് നാട്ടിലെത്തിയ ജഗദീഷ് പയ്യന്നൂരിലെ ഒരു മോട്ടോര്‍ ഡ്രൈവിങ് സ്‌കൂളില്‍ ഇന്‍സ്ട്രക്ടറായി ജോലിക്ക് കയറി. പ്രവാസജീവിതകാലത്ത് ടിക് ടോക്കില്‍ സജീവമായിരുന്ന ജഗദീഷിനോട് സുഹൃത്തുക്കള്‍ പോലീസ് ലുക്ക് ഉണ്ടെന്ന് പറഞ്ഞതോടെയാണ് പഴയ പോലീസ് മോഹം പുറത്തുവന്നത്.

ചന്തപ്പുരയിലെ വിനോദിന്റെ ഉടമസ്ഥതയിലുള്ള തയ്യല്‍ക്കടയില്‍നിന്ന് ടെലിഫിലിമില്‍ അഭിനയിക്കാനെന്ന് പറഞ്ഞാണ് പോലീസ് ഇന്‍സ്പെക്ടറുടെ യൂണിഫോം തയ്പ്പിച്ച് വാങ്ങിയത്. പോലീസുകാര്‍ക്കുള്ള ഷൂസും സോക്സും സ്റ്റാറും ഉള്‍പ്പെടെ യൂണിഫോമിനാവശ്യമായ എല്ലാ സാധനങ്ങളും വിനോദിന്റെ ഷോപ്പിലുണ്ടായിരുന്നു. അധികം യാത്രക്കാരില്ലാത്ത മണിയറ-കാനായി- കോറോം റോഡിലും എരമം-കുറ്റൂര്‍ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലുമായിരുന്നു വേഷം മാറിയുള്ള ഇന്‍സ്പെക്ടര്‍ ചമയല്‍.

ഹെല്‍മറ്റില്ലാതെ യാത്രചെയ്യുന്നവര്‍, അമിതവേഗത്തില്‍ പോകുന്നവര്‍, യാത്രക്കിടയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍, മാസ്‌ക് ധരിക്കാത്തവര്‍ എന്നിവരെയൊക്കെ ഉപദേശിക്കുകയും കര്‍ശനമായി താക്കീത് ചെയ്ത് വിടുകയുമാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ജൂലായ് 30 മുതലാണ് ജഗദീഷ് പോലീസ് ചമഞ്ഞ് തുടങ്ങിയത്. പരിയാരം ഇന്‍സ്‌പെക്ടര്‍ എന്ന് പറഞ്ഞായിരുന്നു ആള്‍മാറാട്ടം. പരിയാരത്ത് നിലവില്‍ ഇന്‍സ്‌പെക്ടര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനെപ്പറ്റി അറിയാവുന്ന ഒരാളാണ് സംശയംതോന്നി വിവരം സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. കെ. ദിലീപിനെ അറിയിക്കുന്നത്. തുടര്‍ന്ന് എസ്.എസ്.ബി. എ.എസ്.ഐ. രാജീവനും ചേര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

Content Highlights: man impersonates as police officer in pilathara kannur gets bail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented