പൂജപ്പുര ജയിലിലെ വാര്‍ഡനായി ചമഞ്ഞ് തട്ടിപ്പ്, 13 ലക്ഷം രൂപയുടെ ബാഡ്ജ് തയ്പിച്ചു; പിടിയില്‍


ബൈജു ഹാറൂൺ

അമ്പലപ്പുഴ: പൂജപ്പുര ജയിലിലെ വാര്‍ഡനാണെന്നു തെറ്റിദ്ധരിപ്പിച്ച് 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പുനടത്തിയ ആളെ പോലീസ് അറസ്റ്റുചെയ്തു.

ആര്യാട് ഗ്രാമപ്പഞ്ചായത്ത് എട്ടാംവാര്‍ഡ് ശങ്കരശ്ശേരിവെളിവീട്ടില്‍ ബൈജു ഹാറൂണി(52)നെയാണ് പുന്നപ്ര പോലീസ് അറസ്റ്റുചെയ്തത്.

പുന്നപ്രയിലുള്ള എസ്.എ. ഗാര്‍മെന്റ്സ് ആന്‍ഡ് സ്റ്റിച്ചിങ് എന്ന സ്ഥാപനത്തിലെത്തി ഉടമയോട് താന്‍ പൂജപ്പുര ജയിലിലെ ജയില്‍വാര്‍ഡനാണെന്നുപറഞ്ഞു പരിചയപ്പെടുത്തി. 7,500 ബാഡ്ജ് ആവശ്യമുണ്ടെന്നു പറയുകയും അതുപ്രകാരം 13 ലക്ഷത്തോളം രൂപയുടെ ബാഡ്ജ് തയ്പിച്ച് പലതവണയായി വാങ്ങുകയും ചെയ്തു. സമ്മേളനത്തിനും മറ്റുമുപയോഗിക്കുന്ന അലങ്കാരപ്പണികളോടുകൂടിയ ബാഡ്ജ് ഒന്നിന് 165 രൂപ നിരക്കിലാണ് വാങ്ങിയത്. പണം ആവശ്യപ്പെട്ടപ്പോള്‍ മുഴുവന്‍ ട്രഷറിവഴി മാത്രമേ നല്‍കാനാകൂവെന്ന് പറഞ്ഞുവിശ്വസിപ്പിച്ചുകടന്നു.

വിശ്വാസവഞ്ചനകാട്ടി പണം തട്ടിച്ചതിനാണ് കേസ്. ഇയാളുടെ പേരില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ രണ്ടുകേസുകളും സൗത്ത് പോലീസ് സ്റ്റേഷനില്‍ ഒരുകേസുമുണ്ടെന്ന് പോലീസ് അറിയിച്ചു. എസ്.ഐ. സന്തോഷ്, സീനിയര്‍ സി.പി.ഒ. മാരായ രമേഷ്ബാബു സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാളെ റിമാന്‍ഡുചെയ്തു.

Content Highlights: man impersonated as poojapura jail warden arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented