
വീട്ടമ്മ വെട്ടേറ്റ് മരിച്ച സ്ഥലം, ഇൻസൈറ്റിൽ ഹലീമ, ഷംസുദ്ദീൻ
തൊടുപുഴ: കുടുംബവഴക്കിനെത്തുടര്‍ന്ന് 54-കാരിയെ സഹോദരിയുടെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ജെ.എച്ച്. ഹലീമയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്തസഹോദരിയുടെ ഭര്‍ത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീന് (64) കൊലപാതകത്തിനുശേഷം വാഴക്കുളം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് വെങ്ങല്ലൂര്‍ ഗുരു ഐ.ടി.സി. റോഡിലാണ് സംഭവം. വെങ്ങല്ലൂരില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍നിന്നും ഇരട്ടസഹോദരിയുടെ വീട്ടിലേക്ക് ഹലീമ വരുംവഴി കാത്തുനിന്ന ഷംസുദ്ദീന്, പൈനാപ്പിള്‍ത്തോട്ടത്തില്‍ ഉപയോഗിക്കുന്ന വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. തലയിലും പുറത്തും വെട്ടേറ്റു. കൈ അറ്റുതൂങ്ങി.
ഇവര്‍ തൊട്ടടുത്ത വീട്ടിലേക്ക് പ്രാണരക്ഷാര്‍ഥം ഓടിക്കയറിയെങ്കിലും മരിച്ചു. പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
ഷംസുദ്ദീനും ഭാര്യയും രണ്ടുവര്‍ഷമായി അകന്നുകഴിയുകയാണ്. ഭാര്യ തന്നില്‍നിന്ന് അകന്നതിന് കാരണക്കാരി ഹലീമയാണെന്ന് ഷംസുദ്ദീന് വിശ്വസിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ് മരിച്ച ഹലീമ വെങ്ങല്ലൂരുള്ള ഇരട്ടസഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഹലീമയുടെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: ഉമ്മക്കൊലുസു, യൂനിസ്.
Content Highlights: man hacks sister in law to death at thodupuzha
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..