പ്രഭാതഭക്ഷണവുമായെത്തിയ അഭിജിത്ത് കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നീലകണ്ഠനെ; ഞെട്ടലിൽ കേളോത്തുകാർ


കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന കത്തിയുള്ള സ്ഥലത്ത് പോലീസ് നായ മണംപിടിക്കുന്നു, ഇൻസൈറ്റിൽ നീലകണ്ഠൻ

പെരിയ: തിങ്കളാഴ്ച രാവിലെ പെരിയ കേളോത്തും പരിസരപ്രദേശങ്ങളും ഉറക്കമുണർന്നത് നീലകണ്ഠന്റെ കൊലപാതകവാർത്ത അറിഞ്ഞാണ്. നാട്ടിലെ സൗമ്യസ്വഭാവക്കാരനായ യുവാവിന്റെ മരണവാർത്ത ഞെട്ടലോടെയാണ് ഗ്രാമം കേട്ടത്. പ്രാരബ്ധം നിറഞ്ഞ കുടുംബത്തെ കഠിനാധ്വാനം കൊണ്ട് മുന്നോട്ട് നയിച്ച നീലകണ്ഠനെക്കുറിച്ച് എല്ലാവർക്കും നല്ലത് മാത്രമേ പറയാനുള്ളു. യാതൊരു ദുശ്ശീലവും ഇല്ലാത്ത നീലകണ്ഠൻ ബഹളങ്ങളിൽനിന്ന് വിട്ടുമാറി ജീവിച്ചയാളാണ്.

കൊലപാതക വിവരമറിഞ്ഞ് നൂറുകണക്കിനാൾക്കാരാണ് വീടിനും പരിസര പ്രദേശങ്ങളിലുമായി തടിച്ചുകൂടിയത്. ചിക്കമംഗളൂരുവിലെ വീട്ടിലുള്ള ഭാര്യയെയും ഏകമകൾ ആത്മികയെയും അടുത്ത ദിവസം നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലായിരുന്നു നീലകണ്ഠൻ. പ്രതിയെന്ന് സംശയിക്കുന്ന സഹോദരീഭർത്താവ് ഗണേശനും നീലകണ്ഠനും ഒരുമിച്ച് ഒരുവീട്ടിൽ ഉണ്ടുറങ്ങിയവരാണ്. ഞായറാഴ്ചയും ഇരുവരും ഒരുമിച്ചായിരുന്നു. ഭാര്യ സ്ഥലത്തില്ലാത്തതിനാൽ ഞായറാഴ്ച രാത്രിയും ഇരുവർക്കുമുള്ള ഭക്ഷണം മരുമകനായ അഭിജിത്ത് എത്തിച്ചുനൽകിയിരുന്നു. ഇവരെ ഒരുമിച്ച് അവസാനമായി കണ്ടതും അഭിജിത്താണ്.

തിങ്കളാഴ്ച രാവിലെ പ്രഭാതഭക്ഷണവുമായി എത്തിയപ്പോഴാണ് വീട് പുറത്തുനിന്ന് പൂട്ടിയ നിലയിൽകണ്ടത്. തുറന്നുനോക്കിയപ്പോൾ കണ്ടത് മരിച്ചുകിടക്കുന്ന നീലകണ്ഠനെയാണ്. ഇതോടെ കൊലപാതകവിവരം നാടറിഞ്ഞു. ഗണേശനെ പുലർച്ചെ പെരിയ ടൗണിൽ ബസ് കാത്തുനിൽക്കുന്നതായി കണ്ടവരുണ്ട്. കർണാടകയിലേക്ക് കടന്നെന്ന് സംശയിക്കുന്ന ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. നീലകണ്ഠന്റെ മൂത്ത സഹോദരി സുശീലയുടെ ഭർത്താവാണ് ഗണേശൻ. ഇയാൾ ബെംഗളൂരു സ്വദേശിയാണ്. കൂടാതെ നീലകണ്ഠന്റെ ഭാര്യയുടെ അകന്ന ബന്ധുവുമാണ്. കൊലപാതക വിവരമറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, പുല്ലൂർ-പെരിയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ, മുൻ എം.എൽ.എ. കെ. കുഞ്ഞിരാമൻ, ജനപ്രതിനിധികളായ എം.കെ. ബാബുരാജ്, സീത തുടങ്ങിയവർ സ്ഥലത്തെത്തി.

കൊല്ലപ്പെട്ട നീലകണ്ഠന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയ നാട്ടുകാർ

യുവാവ് വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ

പെരിയ: കേളോത്ത് നമ്പ്യാറടുക്കത്ത് വീട്ടിനുള്ളിൽ യുവാവിനെ കഴുത്തിന്‌ വെട്ടേറ്റ്‌ മരിച്ചനിലയിൽ കണ്ടെത്തി. കമ്മൂട്ടിലെ നിർമാണത്തൊഴിലാളി നീലകണ്ഠനെ (38) ആണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഭക്ഷണവുമായെത്തിയ സഹോദരീപുത്രൻ അഭിജിത്താണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നീലകണ്ഠനെ ആദ്യം കണ്ടത്. തുടർന്ന് സമീപവാസികളെ വിവരമറിയിച്ചു. ഒന്നിച്ച്‌ ജോലിചെയ്യുന്ന സഹോദരീഭർത്താവ് ഗണേശൻ, നീലകണ്ഠനൊപ്പമാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രിയും ഇരുവരും ഒപ്പമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന ഗണേശനെ തിങ്കളാഴ്ച രാവിലെമുതൽ കാണ്മാനില്ല. കൊലയ്ക്ക് ഉപയോഗിച്ചെന്ന് കരുതുന്ന കത്തി വീട്ടുമുറ്റത്തോട് ചേർന്നുള്ള പുല്ലുകൾക്കിടയിൽ കണ്ടെത്തി.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ബേക്കൽ ഡിവൈ.എസ്.പി. സി.കെ. സുനിൽ കുമാർ, എസ്.ഐ.മാരായ ബാബു തോമസ്, രതീഷ് കെ. രാമകൃഷ്ണൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. അമ്പലത്തറ ഇൻസ്‌പെക്ടർ ടി.കെ. മുകുന്ദനാണ് അന്വേഷണച്ചുമതല. കാസർകോട്ടുനിന്ന് ഡോഗ് സ്‌ക്വാഡും കണ്ണൂരിൽനിന്നുള്ള വിരലടയാളവിദഗ്ധരും സ്ഥലം പരിശോധിച്ചു.

നീലകണ്ഠന്റെ സഹോദരി സുശീലയുടെ ഭർത്താവാണ് ഗണേശൻ. നീലകണ്ഠന്റെ ഭാര്യ ആശ ചിക്കമംഗളൂരു സ്വദേശിനിയാണ്. രണ്ടരവയസ്സുകാരി ആത്മിക ഏക മകളാണ്‌. പരേതരായ പൊന്നപ്പന്റെയും കമലാവതിയുടെയും മകനാണ് നീലകണ്ഠൻ. സഹോദരങ്ങൾ: സുശീല, ലീലാവതി, പരേതരായ രമണി, മംഗള, സുബ്രഹ്മണ്യൻ. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിലേക്ക് മാറ്റി.

Content Highlights: Man hacked to death in Kasaragod periya

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022

Most Commented