Representational Image
ബെംഗളൂരു: സ്ത്രീകളെ ശല്യംചെയ്യുന്നത് ചോദ്യംചെയ്ത യുവാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. ബെംഗളൂരു കെ.പി. അഗ്രഹാര സ്വദേശിയായ തോമസ് (24) ആണ് കൊല്ലപ്പെട്ടത്.
തോമസിന്റെ വീടിന് സമീപത്തെ വര്‍ക്ഷോപ്പിലെ ജീവനക്കാരായ സൂര്യ, ചന്ദന്‍ എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഒളിവിലാണ്.
സൂര്യയും ചന്ദനും സൃഹൃത്തുക്കളും ചേര്‍ന്ന് സ്ത്രീകളെ ശല്യംചെയ്യുന്നതിനെതിരേ തോമസ് പലവട്ടം താക്കീത് ചെയ്തിരുന്നു. എന്നാല്‍, കാര്യമായ മാറ്റമുണ്ടായില്ല. ഇതോടെ സൂര്യയുടെ വീട്ടുകാരെ തോമസ് വിവരമറിയിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായ സൂര്യയും ചന്ദനും സൃഹൃത്തുക്കളും ചേര്‍ന്ന് ശനിയാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന തോമസിനെ കത്തികൊണ്ട് വെട്ടുകയായിരുന്നു. ബഹളംകേട്ട് സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനാണ് തോമസ്.
അക്രമിസംഘത്തിന്റെ ഒളിത്താവളത്തെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
Content Highlights: man hacked to death in bengaluru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..