വീട്ടുകാര്‍ വിലക്കിയിട്ടും വിധവയെ വിവാഹം കഴിച്ചതിന്റെ പക; യുവാവിനെ സഹോദരന്‍ വെട്ടിക്കൊന്നു


25 വയസ്സുകാരിയുടെ ഭര്‍ത്താവ് വാഹനാപകടത്തിലാണ് മരിച്ചത്. തുടര്‍ന്ന്, യുവതിയെ രണ്ടുമാസംമുന്‍പ് ബാലസുബ്രമണി വിവാഹം കഴിക്കുകയായിരുന്നു. വിധവയെ വിവാഹംകഴിക്കുന്നതിനെ വീട്ടുകാര്‍ വിലക്കിയെങ്കിലും എതിര്‍പ്പുമറികടന്നാണ് ഇരുവരും വിവാഹിതരായത്.

അറസ്റ്റിലായ ബാലമുരുകൻ

മേട്ടുപ്പാളയം: ഭര്‍ത്താവുമരിച്ച യുവതിയെ വിവാഹം കഴിച്ച യുവാവിനെ സഹോദരന്‍ വെട്ടിക്കൊന്നു. കാരമട വടമംഗളക്കര സ്വദേശി ബാലസുബ്രമണി (32)ആണ് സഹോദരന്‍ ബാലമുരുകന്റെ വെട്ടേറ്റ് മരിച്ചത്.

വടമംഗളക്കരയിലെ 25 വയസ്സുകാരിയുടെ ഭര്‍ത്താവ് വാഹനാപകടത്തിലാണ് മരിച്ചത്. തുടര്‍ന്ന്, യുവതിയെ രണ്ടുമാസംമുന്‍പ് ബാലസുബ്രമണി വിവാഹം കഴിക്കുകയായിരുന്നു. വിധവയെ വിവാഹംകഴിക്കുന്നതിനെ വീട്ടുകാര്‍ വിലക്കിയെങ്കിലും എതിര്‍പ്പുമറികടന്നാണ് ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് തനിച്ചായിരുന്നു താമസം.



രണ്ടുദിവസംമുന്‍പ് അമ്മയെ കാണാനായി ബാലസുബ്രമണി വീട്ടില്‍ പോയിരുന്നു. വീട്ടില്‍ കയറിയതില്‍ ദേഷ്യപ്പെട്ട ബാലമുരുകന്‍ ബാലസുബ്രമണിയോട് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. വാക് തര്‍ക്കം കൈയാങ്കളിയായതോടെ ബാലമുരുകന്‍ സഹോദരനെ വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ ബാലസുബ്രമണിയെ മേട്ടുപ്പാളയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രി മരിച്ചു.

യുവതിയുടെ പരാതിയില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് ബാലമുരുകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

Content Highlights: man hacked to death by brother in mettuppalayam tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented