നടൻ പുനീത് ഇസ്സാർ Photo | AFP
മുംബൈ: നടനും സംവിധായകനുമായ പുനീത് ഇസ്സാറിന്റെ ഇ മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തി പണം തട്ടിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുനീതിന്റെ ഇ മെയില്‍ ഉപയോഗിച്ച് 13.76 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. അഭിഷേക് നാരായണ്‍ എന്ന 34-കാരനാണ് ഹാക്കിങ് നടത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഇ മെയില്‍ പരിശോധിച്ച ഇസ്സാറിന് തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായി മനസ്സിലായി. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
സൗത്ത് മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സില്‍ നടക്കാനിരിക്കുന്ന തന്റെ ജയ് ശ്രീറാം-രാമായണ് ഷോയ്ക്കു വേണ്ടി ബുക്കിങ് നടത്തിയിരുന്നു. ബുക്കിങ് ഫീസായി 13.76 ലക്ഷം രൂപ അടക്കുകയും ചെയ്തിരുന്നു. ഈ ബുക്കിങ് കാന്‍സല്‍ ചെയ്യുന്നതായി കാട്ടിയാണ് മെയില്‍ ഹാക്ക് ചെയ്ത് അഭിഷേക് നാരായണ്‍ സന്ദേശമയച്ചത്. അടച്ച പണം തിരിച്ച് നല്‍കണമെന്നും മെയിലില്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്രകാരം പണം ഇയാള്‍ തട്ടിയെടുത്തതായും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
തട്ടിപ്പ് മനസ്സിലായതോടെ ഇസ്സാറിന്റെ മൊബൈലിലേക്ക് വന്ന മെസേജുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി അഭിഷേക് നാരായനാണെന്ന് കണ്ടെത്തി. പിന്നാലെ നോര്‍ത്ത് മുംബൈയിലെ മല്‍വാനിയിലെ മാധ് ഏരിയയില്‍നിന്ന് ഇയാളെ പിടികൂടി. പ്രതിക്കെതിരേ വഞ്ചനാകുറ്റം ഉള്‍പ്പെടെയുള്ള ഐ.പി.സി. വകുപ്പുകളും ഐ.ടി. ആക്ട് വകുപ്പുകളും ചേര്‍ത്ത് കുറ്റം ചുമത്തി പോലീസ് റിമാന്‍ഡ് ചെയ്തു.
Content Highlights: man hacked puneet isaars email id and tried to siphon rs13.7 lakh arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..