ബധിരയും മൂകയുമായ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; പ്രതിക്ക് മൂന്ന് ജീവപര്യന്തം


വീട്ടില്‍ ആളില്ലാത്ത നേരത്ത് വെള്ളം ചോദിച്ചെത്തി പെണ്‍കുട്ടിയുടെ പരിമിതികള്‍ മനസ്സിലാക്കിയാണ് പീഡനം നടത്തിയത്. അതിനിടെ രക്ഷപ്പെട്ട പെണ്‍കുട്ടി അയല്‍വാസികളുടെ അടുത്തെത്തി കരയുകയായിരുന്നു.

സുരേഷ് എന്ന ചെറിയമ്പു

കാസര്‍കോട്: ബധിരയും മൂകയുമായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൈകാലുകള്‍ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 10 വര്‍ഷം തടവും നാലുലക്ഷം രൂപ പിഴയും. ഉപ്പള ശാരദ നഗറിലെ സുരേഷ് എന്ന ചെറിയമ്പുവിനെയാണ് (42) കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി (ഒന്ന്) എ.മനോജ് കുമാര്‍ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ എട്ടുവര്‍ഷം അധികതടവും അനുഭവിക്കണം.

2015-ലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. വീട്ടില്‍ ആളില്ലാത്ത നേരത്ത് വെള്ളം ചോദിച്ചെത്തി പെണ്‍കുട്ടിയുടെ പരിമിതികള്‍ മനസ്സിലാക്കിയാണ് പീഡനം നടത്തിയത്. അതിനിടെ രക്ഷപ്പെട്ട പെണ്‍കുട്ടി അയല്‍വാസികളുടെ അടുത്തെത്തി കരയുകയായിരുന്നു. അയല്‍ക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആംഗ്യഭാഷ സഹായിയുടെ സഹകരണത്തോടെയാണ് സംഭവം വ്യക്തമായതും വിചാരണനടത്തിയതും. മഞ്ചേശ്വരം എസ്.ഐ. ആയിരുന്ന പി.പ്രമോദും ഡിവൈ.എസ്.പി. ടി.പി.പ്രേമരാജനും അന്വേഷണം നടത്തിയ കേസില്‍ കുമ്പള ഇന്‍സ്‌പെക്ടറായിരുന്ന കെ.പി.സുരേഷ് ബാബുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പോക്‌സോ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് മൂന്ന് ജീവപര്യന്തം. 25 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

Content Highlights: man gets three life imprisonment in pocso case in kasargod


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


Chintha Jerome

1 min

'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരപിഴവ്

Jan 27, 2023

Most Commented