14-കാരനെ ഗോഡൗണിലെത്തിച്ച് പീഡിപ്പിച്ചു; പ്രതിക്ക് മൂന്നരവര്‍ഷം തടവും പിഴയും ശിക്ഷ


സുകു

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മൂന്നരവര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷ. നെയ്യാറ്റിന്‍കര പരശുവയ്ക്കല്‍ പുത്തന്‍വീട്ടില്‍ സുകു(52)വിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. പിഴത്തുക ഇരയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി തടവ് അനുഭവിക്കണം.

2016 ജനുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന 14-കാരനെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്ന വഴിയില്‍ പ്രതി പീഡിപ്പിക്കുകയായിരുന്നു. പേരൂര്‍ക്കടയിലെ ഒരു ഗോഡൗണില്‍ സുരക്ഷാജീവനക്കാരനായ പ്രതി പരിചയഭാവം നടിച്ച് നേരത്തെ കുട്ടിയുമായി അടുപ്പം സ്ഥാപിച്ചിരുന്നു. സംഭവദിവസം ഇയാള്‍ കുട്ടിയെ ഗോഡൗണിലേക്ക് വിളിച്ചുകൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇതോടെ പ്രതിയെ തള്ളിമാറ്റി 14-കാരന്‍ ഗോഡൗണില്‍നിന്ന് ഓടിരക്ഷപ്പെട്ടു. ഭയന്നുപോയ കുട്ടി റോഡില്‍നിന്ന് കരയുന്നത് കണ്ട നാട്ടുകാരിലൊരാളാണ് വിവരം വീട്ടിലറിയിച്ചത്. തുടര്‍ന്ന് പിതാവ് പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കേസിന്റെ വിചാരണയില്‍ പ്രോസിക്യൂഷന്‍ എഴ് സാക്ഷികളെ വിസ്തരിച്ചു. 12 രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി.

Content Highlights: man gets three and half years imprisonment in pocso case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented