കൈമുറിച്ച് 13-കാരിയുടെ ആത്മഹത്യാശ്രമം, പുറത്തറിഞ്ഞത് ലൈംഗികാതിക്രമം; പ്രതിക്ക് 10 വര്‍ഷം കഠിനതടവ്


കിഴക്കേതാഴത്ത് വീട്ടില്‍ ശ്രീകൃഷ്ണനെ (50) ആണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി നിക്‌സണ്‍ എം.ജോസഫ് ശിക്ഷിച്ചത്.

ശ്രീകൃഷ്ണൻ

തൊടുപുഴ: പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. പീരുമേട് പട്ടുമല എസ്റ്റേറ്റ് കിഴക്കേതാഴത്ത് വീട്ടില്‍ ശ്രീകൃഷ്ണനെ (50) ആണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി നിക്‌സണ്‍ എം.ജോസഫ് ശിക്ഷിച്ചത്.

2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. അതിക്രമത്തിന് അഞ്ച് വര്‍ഷം കഠിനതടവും 20,000 രൂപപിഴയും ലൈംഗികാതിക്രമം നടത്തിയതിന് മൂന്ന് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് രണ്ട് വര്‍ഷം കഠിനതടവും അയ്യായിരം രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.



ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പ്രതി ഏഴുവര്‍ഷം കഠിനതടവ് അനുഭവിക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസംകൂടി കഠിനതടവ് അനുഭവിക്കണം.

അതിക്രമത്തിന് ഇരയായ കുട്ടിക്ക് പുനരധിവാസത്തിനായി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി കൈക്കൊള്ളാന്‍ ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി.വാഹിദ ഹാജരായി.

പോക്‌സോ കേസില്‍ യുവാവിന് പത്ത് വര്‍ഷം തടവ്

മറയൂര്‍: നാച്ചിവയലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാച്ചിവയല്‍ സ്വദേശി മണികണ്ഠ(24)നെ പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചു. 2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി നിരവധി പേര്‍ക്കെതിരേ പീഡന ശ്രമങ്ങള്‍ നടത്തിയിരുന്നു.

മറയൂര്‍ എസ്.എച്ച്.ഒ. ആയിരുന്ന ജി.സുനില്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. സംഭവത്തില്‍ പ്രതിക്ക് സഹായം നല്കിയ കോവില്‍ക്കടവ് സ്വദേശിയായ യുവതിയെ മൂന്ന് വര്‍ഷം നല്ല നടപ്പിനും ഇടുക്കി പോക്‌സോ കോടതി ശിക്ഷ വിധിച്ചു.

Content Highlights: man gets ten years imprisonment in pocso case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented