പുരയിടത്തില്‍ കയറിയതിന് 73-കാരനെ കുത്തിക്കൊന്നു; 82-കാരന് ജീവപര്യന്തം തടവ്


അലക്സാണ്ടർ വർഗീസ്

പത്തനംതിട്ട: തന്റെ പുരയിടത്തില്‍ കയറിയതിന്റെ വിരോധത്തില്‍ 73 വയസ്സുകാരനെ കുത്തിക്കൊന്നെന്ന കേസില്‍ 82-കാരന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ. കോന്നി പയ്യനാമണ്‍ ചാങ്കൂര്‍മുക്ക് പൂത്തിനേത്ത് അലക്‌സാണ്ടര്‍ വര്‍ഗീസിനെയാണ് (82) പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.പി.പൂജ ശിക്ഷിച്ചത്.

2013 ഓഗസ്റ്റ് 31-നായിരുന്നു സംഭവം. കൊന്നപ്പാറ വടക്കേക്കര ചാക്കോ ശാമുവലിനെയാണ്(73) കുത്തിക്കൊന്നത്. ഐരവണ്‍ താഴം കുപ്പക്കരയിലെ ഒരു കടയില്‍നിന്ന് കത്തിയെടുത്ത് ചാക്കോയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു. കോന്നി പോലീസാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. രേഖ ആര്‍. നായര്‍ ഹാജരായി.

Content Highlights: man gets life imprisonment in murder case pathanamthitta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented