തിന്നര്‍ ഒഴിച്ച് അമ്മയെ ചുട്ടുകൊന്നു; മകന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ


തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി പി.എന്‍. വിനോദ്കുമാറാണ് ശിക്ഷവിധിച്ചത്.

ഉണ്ണികൃഷ്ണൻ

തൃശ്ശൂര്‍: പെയിന്റില്‍ ചേര്‍ക്കുന്ന തിന്നര്‍ ഒഴിച്ച് അമ്മയെ കത്തിച്ചുകൊന്ന കേസില്‍ മകന് ജീവപര്യന്തം തടവുശിക്ഷ. ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. മുല്ലശ്ശേരി മാനിനക്കുന്ന് വാഴപ്പിള്ളി വീട്ടില്‍ അപ്പുണ്ണിയുടെ ഭാര്യ വള്ളിയമ്മ (78) കൊല്ലപ്പെട്ട കേസില്‍ മകന്‍ ഉണ്ണികൃഷ്ണനെ (64)യാണ് കോടതി ശിക്ഷിച്ചത്. 2020 മാര്‍ച്ച് മൂന്നിനായിരുന്നു സംഭവം. അന്യജാതിയില്‍പ്പെട്ട ആളെ വിവാഹം കഴിച്ച മകളെ വള്ളിയമ്മ കാണാന്‍പോയി എന്നാരോപിച്ചായിരുന്നു അക്രമം.

95 ശതമാനം പൊള്ളലേറ്റ വള്ളിയമ്മ പിറ്റേദിവസം ആശുപത്രിയില്‍ മരിച്ചു. തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി പി.എന്‍. വിനോദ്കുമാറാണ് ശിക്ഷവിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ലിജി മധു, കെ.ബി സുനില്‍കുമാര്‍ എന്നിവര്‍ ഹാജരായി.



പാവറട്ടി പോലീസ് ഇന്‍സ്പെക്ടറായിരുന്ന എ. ഫൈസലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പാവറട്ടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായ എം.കെ. രമേഷാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Content Highlights: man gets life imprisonment for killing mother in thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented