പ്രതീകാത്മക ചിത്രം/ AFP
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 25 വര്‍ഷം കഠിനതടവ്. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് 37-കാരനെ ശിക്ഷിച്ചത്. കേസില്‍ മൂന്നുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്. സംഭവത്തില്‍ പരാതി നല്‍കാനും പ്രതിക്ക് ശിക്ഷ വാങ്ങിനല്‍കാനും മുന്നില്‍നിന്ന പ്രതിയുടെ അമ്മയായ 60-കാരിയെ കോടതി പ്രശംസിക്കുകയും ചെയ്തു.
13 വയസ്സുള്ള മകളെയാണ് 37-കാരന് ഒരുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മ ഏഴുവര്‍ഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. നഗരത്തിലെ കെട്ടിടത്തിലെ മുറിയില്‍ അച്ഛനും മറ്റു കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. രാത്രി എല്ലാവരും ഉറങ്ങുമ്പോള്‍ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവാണെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
ഒരുവര്‍ഷത്തോളമായി പീഡനം തുടര്‍ന്നതോടെ 2021 മെയ് മാസത്തിലാണ് ഇക്കാര്യം കുട്ടി മുത്തശ്ശിയോട് പറഞ്ഞത്. പീഡനവിവരം അറിഞ്ഞ ഉടന്‍ മുത്തശ്ശി പോലീസില്‍ പരാതി നല്കി. കേസിന്റെ വിചാരണ വേളയില്‍ പ്രതിക്കെതിരേ പെണ്‍കുട്ടിയും മുത്തശ്ശിയും മൊഴി നല്കി. ഈ മൊഴികളെല്ലാം കണക്കിലെടുത്താണ് കോടതി പ്രതിയെ ശിക്ഷിച്ചത്.
ഇത്രയും പ്രായമായിട്ടും പ്രതിയുടെ മകളെ സംരക്ഷിക്കേണ്ടിവരുമെന്നറിഞ്ഞിട്ടും നീതിക്ക് വേണ്ടി പോരാടിയ മുത്തശ്ശിയെ പ്രശംസിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ജഡ്ജി ഭാരതി കാലെയാണ് കേസില്‍ വിധി പ്രസ്താവിച്ചത്.
Content Highlights: man gets imprisonment for raping daughter court lauds victims grand mother
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..