13-കാരനെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; 62-കാരന് നാലുവര്‍ഷം കഠിനതടവ്


പ്രതീകാത്മക ചിത്രം/മാതൃഭൂമി

കാസര്‍കോട്: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയെ നാലുവര്‍ഷം കഠിനതടവിനും 52,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവും അനുഭവിക്കണം. ബദിയഡുക്ക നീര്‍ച്ചാല്‍ നെടുകളയിലെ സുകുമാരന്‍ വെളിച്ചപ്പാടനെ(62)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി എ. മനോജ് ശിക്ഷിച്ചത്. 2017 ഓഗസ്റ്റ് 14-നാണ് കേസിനാസ്പദമായ സംഭവം.

എട്ടാംതരം വിദ്യാര്‍ഥിയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരമാണ് സുകുമാരന്‍ വെളിച്ചപ്പാടനെതിരേ ബദിയഡുക്ക പോലീസ് കേസെടുത്തത്. വീട്ടിലേക്ക് ആവശ്യമായ തേങ്ങ തരാമെന്ന് പറഞ്ഞ് കുട്ടിയെ രാത്രി സുകുമാരന്‍ വെളിച്ചപ്പാടന്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. അന്നത്തെ എസ്.എം.എസ്. ഡിവൈ.എസ്.പി. കെ. ഹരിശ്ചന്ദ്രനായ്ക്കാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.അഞ്ചുവയസ്സുകാരിക്കെതിരേ ലൈംഗികാതിക്രമം: 13 വര്‍ഷം തടവ്

കാഞ്ഞങ്ങാട്: അഞ്ചുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 52 കാരനെ 13 വര്‍ഷം തടവിനും 55,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. കാഞ്ഞങ്ങാട് രാവണേശ്വരം നമ്പ്യാരടുക്കത്തെ പി.എം.ഗണേശനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി സി.സുരേഷ്‌കുമാര്‍ ശിക്ഷിച്ചത്. പിഴയടയ്ക്കുന്നില്ലെങ്കില്‍ 10 മാസം കൂടി തടവനുഭവിക്കണം.

2020-ല്‍ കുട്ടിയുടെ വീടുമായുള്ള സൗഹൃദം മുതലെടുത്ത് ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പോക്‌സോ ആക്ടില്‍ രണ്ടു വകുപ്പുകളിലായി ഏഴുവര്‍ഷവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ആറുവര്‍ഷവുമാണ് തടവ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. അന്ന് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ.യായിരുന്ന കെ.ലീല, എസ്.എം.എസ്. ഡിവൈ.എസ്.പി. ആയിരുന്ന കെ.ഹരിശ്ചന്ദ്ര നായ്ക്ക്് എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബിന്ദു ഹാജരായി.

Content Highlights: man gets four years imprisonment for raping minor boy in kasargod


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented