അജിതൻ
കുന്നംകുളം: മാനസികവെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ അഞ്ച് ജീവപര്യന്തം കഠിനതടവിനും 5.25 ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. കൈപ്പറമ്പ് പോന്നോര്‍ സ്വദേശിയും ചൂണ്ടല്‍ പുതുശ്ശേരിയില്‍ താമസക്കാരനുമായ പാമ്പുങ്ങല്‍ അജിതനെ(60)യാണ് കുന്നംകുളം അതിവേഗ പോക്സോ പ്രത്യേക കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
അതിജീവിതയുടെ വീട്ടിലുണ്ടായ ബന്ധുവിന്റെ മരണാനന്തരദിവസങ്ങളിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. ബന്ധുക്കളുടെ നിര്‍ബന്ധത്തില്‍ ഇത് പോലീസിനെ അറിയിക്കുകയായിരുന്നു. അന്നത്തെ എസ്.ഐ. യു.കെ. ഷാജഹാന്‍ കേസെടുത്ത് പ്രതിയെ പിടികൂടിയിരുന്നു.
അതിജീവിതയുടെ സഹോദരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിലാണ് അജിതനെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നത്. ഈ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. പ്രതി ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന് കണ്ടെത്തിയാണ് പോക്സോ കേസില്‍ അപൂര്‍വമായ വിധി പറഞ്ഞത്.
കേസില്‍ 23 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകളും തൊണ്ടിമുതലുകളും ശാസ്ത്രീയതെളിവുകളും ഹാജരാക്കി. കുന്നംകുളം ഇന്‍സ്‌പെക്ടറായിരുന്ന ജി. ഗോപകുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ്, അമൃത, സഫ്ന എന്നിവരും പ്രോസിക്യൂഷനെ സഹായിക്കാന്‍ സി.പി.ഒ. സുജിത്ത് കാട്ടിക്കുളവും ഹാജരായി.
Content Highlights: man gets five life imprisonment in pocso case verdict by kunnamkulam court


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..