മാനസികവെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം; പ്രതിക്ക് അഞ്ചരവര്‍ഷം തടവ്


സത്യകുമാർ

പട്ടാമ്പി: മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് അഞ്ചരവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ വടക്കേടത്ത് കുന്നത്ത് വീട്ടില്‍ സത്യകുമാറിന് (31) എതിരേയാണ് പട്ടാമ്പി പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്.

2021-ലാണ് കേസിനാസ്പദമായ സംഭവം. മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി ലൈംഗികാതിക്രമം കാണിച്ചുവെന്നായിരുന്നു പരാതി. മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സുനില്‍കുമാര്‍, ലിബി, പ്രശാന്ത് ക്ലിന്റ്, സജീവ്, രാമചന്ദ്രന്‍ എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി നിഷ വിജയകുമാര്‍ ഹാജരായി.



Content Highlights: man gets five and half years imprisonment for sexual assault


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented