രമേശൻ
കൊച്ചി: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് എട്ടുവര്‍ഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ചു. കളമശ്ശേരി ഐശ്വര്യ നഗര്‍ കൊല്ലമുറി വീട്ടില്‍ രമേശനെയാണ് (65) എറണാകുളം പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി കെ. സോമന് ശിക്ഷിച്ചത്.
2019 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിക്ക് മിഠായി നല്കി പ്രതിയുടെ വീട്ടിലെത്തിച്ച് ഉപദ്രവിക്കുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും പോക്സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. കുട്ടിയുടെ മുത്തച്ഛന്റെ പ്രായമുള്ള പ്രതി തന്നിലുള്ള വിശ്വാസം ചൂഷണം ചെയ്ത് കുട്ടിക്കെതിരേ അതിക്രമത്തിന് മുതിര്‍ന്നതിനാല്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
കളമശ്ശേരി സി.ഐ. പി.ആര്. സന്തോഷാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു, അഡ്വ. സരുണ്‍ മാങ്കറ തുടങ്ങിയവര്‍ ഹാജരായി.
പോക്സോ കേസ്: 10 വര്‍ഷം തടവും പിഴയും
കോതമംഗലം: കറുകടത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. കറുകടം കുഴിക്കാട്ടുകുടി സുധീഷിനെ (40) മൂവാറ്റുപുഴ അഡീഷണല്‍ സെഷന്‍സ് പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാറാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് മാസംകൂടി തടവ് അനുഭവിക്കണം. 2019-ലാണ് സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജമുന ഹാജരായി.
പോക്സോ കേസില്‍ പ്രതി അറസ്റ്റില്‍
വാഴക്കുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. തൊടുപുഴ കാരിക്കോട് മങ്ങാട്ട് അഷറഫ് (60) ആണ് വാഴക്കുളം പോലീസിന്റെ പിടിയിലായത്. വാഹനത്തില്‍ പഴം, പച്ചക്കറി എന്നിവ വീടുകളിലെത്തിച്ച് വില്‍പ്പന നടത്തുന്നയാളാണ്. സബ് ഇന്‍സ്പെക്ടര്‍മാരായ ടി.കെ. മനോജ്, കെ.ജെ. ഷാജി, എസ്.സി.പി.ഒ.മാരായ സേതു കുമാര്‍, സൈനബ, ബീന, പ്രദീപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: man gets eight years imprisonment for raping six year old girl in kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..