നൗഫൽ
മഞ്ചേരി: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 80 വര്‍ഷം തടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു. മഞ്ചേരി താണിപ്പാറ കതകഞ്ചേരി നൗഫല്‍ എന്ന മുന്നയെയാണ് (38) മഞ്ചേരി പോക്സോ കോടതി ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്.
2021-ല്‍ പല പ്രാവശ്യം പീഡിപ്പിച്ചെന്നാണ് കേസ്. പലതവണ പീഡിപ്പിച്ചതിന് 20 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലൈംഗികാതിക്രമത്തിനിടെ പരിക്കേല്‍പ്പിച്ചതിന് 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 20 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും കൂടി വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
പിഴ അടച്ചാല്‍ മുഴുവന്‍ തുകയും കുട്ടിക്ക് നല്‍കണം. ഇതിനുപുറമേ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി മുഖേന മതിയായ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി. അഭിലാഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ സി. അലവിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചുതന്നെ വിചാരണ ചെയ്യണമെന്ന മഞ്ചേരി പോലീസിന്റെ അപേക്ഷ പരിഗണിച്ചതോടെയാണ് കേസ് വേഗത്തില്‍ തീര്‍പ്പാക്കാനായത്. അറസ്റ്റിലായ അന്നുമുതല്‍ ഇയാള്‍ റിമാന്‍ഡിലാണ്.
കേസില്‍ 18 സാക്ഷികളെ വിസ്തരിച്ചു. 35 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സോമസുന്ദരന്‍ ഹാജരായി.
Content Highlights: man gets 80 years imprisonment for raping minor girl in manjeri
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..