പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 27 വര്‍ഷം കഠിനതടവും ഒന്നരലക്ഷം പിഴയും


1 min read
Read later
Print
Share

കാഞ്ഞിരപ്പള്ളി പോലീസ് ബെംഗളൂരുവില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. രണ്ടാം പ്രതി വിചാരണസമയത്ത് ആത്മഹത്യചെയ്തിരുന്നു.

രാജേഷ് പി.രാജു

ചങ്ങനാശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 27 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും. കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് പുരയിടം വീട്ടില്‍ രാജേഷ് പി.രാജുവിനെ (23) ആണ് ശിക്ഷിച്ചത്. കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചങ്ങനാശ്ശേരി അതിവേഗകോടതി ജഡ്ജി ജി.പി.ജയകൃഷ്ണന്‍ വിധിപറഞ്ഞത്.

കാഞ്ഞിരപ്പള്ളി പോലീസ് ബെംഗളൂരുവില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. രണ്ടാം പ്രതി വിചാരണസമയത്ത് ആത്മഹത്യചെയ്തിരുന്നു. മൂന്നാം പ്രതിയെ കോടതി 15 വര്‍ഷത്തേക്ക് നേരത്തേ ശിക്ഷിച്ചിരുന്നു.

പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും വിധിയിലുണ്ട്. പിഴയടയ്ക്കാത്തപക്ഷം മൂന്നുവര്‍ഷംകൂടി അധികതടവ് അനുഭവിക്കണം. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ. ആയിരുന്ന ആര്‍.മധുവാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ.പി.എസ്. മനോജ് ഹാജരായി.

Content Highlights: man gets 27 years imprisonment for raping minor girl in changanassery

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented